കൊല്‍ക്കൊത്ത: കുടിവെള്ളത്തില്‍ തുപ്പുന്ന ബംഗ്ലാദേശി മുസ്ലിം പണ്ഡിതന്റെ വീഡിയോയെ വിമര്‍ശിച്ച് എഴുത്തുകാരി തസ്ലിമ നസ്റിന്‍. നൂറുകണക്കിന് അനുയായികള്‍ നീട്ടിപ്പിടിക്കുന്ന കുടിവെള്ളക്കുപ്പികളില്‍ തുപ്പുകയാണ് ഈ മുസ്ലിം പണ്ഡിതന്‍ ചെയ്യുന്നത്.
തസ്ലിമ നസ്റിന്‍ പങ്കുവെച്ച വീഡിയോ
മുസ്ലിം പണ്ഡിതന്‍ തുപ്പും എന്ന പ്രതീക്ഷയോടെ കുപ്പിവെള്ളവുമായി തിക്കിത്തിരക്കുന്ന ആയിരക്കണക്കിന് ആരാധകരെ വീഡിയോയില്‍ കാണാം. ഈ വീഡിയോ ബംഗ്ലാദേശില്‍ നിന്നും പുറത്താക്കി ഇന്ത്യയില്‍ ജീവിക്കുന്ന തസ്ലിമ നസ്റിന്‍ എന്ന എഴുത്തുകാരി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ലജ്ജ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ പേരിലുണ്ടായ വധഭീഷണികള്‍ മൂലം അവര്‍ ജന്മനാടായ ബംഗ്ലാദേശ് വിട്ട് ഇന്ത്യയില്‍ അഭിയം തേടി. ഇന്നും ഇന്ത്യയില്‍ ജീവിക്കുന്ന തസ്ലിമ നസ്റിന്‍ ബംഗ്ലാദേശിലെ യാഥാസ്ഥിതിക മുസ്ലിം രീതികളെ സമൂഹമാധ്യമങ്ങളില്‍ കഠിനമായി വിമര്‍ശിക്കുന്നുണ്ട്. ബംഗ്ലാദേശിലെ മുസ്ലിം പണ്ഡിതന്‍ തുപ്പുന്ന വെള്ളം എങ്ങിനെയാണ് പരിശുദ്ധമാകുന്നതെന്ന ചോദ്യമാണ് തസ്ലിമ നസ്റിന്‍ ചോദിക്കുന്നത്.
“സൂറത്ത് ചൊല്ലിയ ശേഷം പണ്ഡിതന്‍ ഭക്തര്‍ നീട്ടുന്ന കുപ്പിയില്‍ തുപ്പുകയാണ് ചെയ്യുന്നത്. എന്നിട്ട് ആ വെള്ളം ഭക്തര്‍ക്ക് നല്‍കുന്നു. ഈ വെള്ളം കുടിച്ചാല്‍ ഭക്തരുടെ രോഗവും പ്രശ്നങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം. എങ്ങിനെയാണ് ഈ വെള്ളം വിശുദ്ധമാകുന്നത്? പണ്ഡിതന്‍ ബുദ്ധിയുള്ളവനാണ്, അനുയായികള്‍ വിഡ്ഢികളും”- തസ്ലിമ നസ്റിന്‍ എക്സില്‍ കുറിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക