വാരണാസി : നവംബർ 15 ന് നടക്കുന്ന ദേവ് ദീപാവലി ഉത്സവത്തിന് മുന്നോടിയായി വാരണാസിയെ നോ ഫ്ലൈ സോൺ (പറക്കൽ നിരോധിത മേഖല) ആയി പ്രഖ്യാപിച്ചതായി പോലീസ് അറിയിച്ചു. അഡീഷണൽ പോലീസ് കമ്മീഷണർ ശിവസിമ്പിയാണ് ഉത്തരവിറക്കിയത്.
ബിഎൻഎസ്എസ് സെക്ഷൻ 163 പ്രകാരമുള്ള നിയന്ത്രണം നവംബർ 12 ന് പുലർച്ചെ 12 മണി മുതൽ നിലവിൽ വന്നു. നവംബർ 16 അർദ്ധരാത്രി വരെ ഇത് നിലവിൽ തുടരുമെന്നും ഉത്തരവിൽ പറയുന്നു.
ഡ്രോണുകൾ, പട്ടം, ബലൂണുകൾ, റിമോട്ട് ഓപ്പറേറ്റഡ് മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, പാരാഗ്ലൈഡറുകൾ എന്നിവയുടെ ഉപയോഗം മുൻകൂർ അനുമതിയില്ലാതെ കർശനമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം ആകാശ വസ്തുക്കളുമായി ബന്ധപ്പെട്ട സുരക്ഷാ അപകടങ്ങൾ ലഘൂകരിക്കുന്നതിനാണ് ഈ മുൻകരുതൽ നടപടി നടപ്പിലാക്കിയിരിക്കുന്നതെന്നും നിർദ്ദേശത്തിൽ പറയുന്നു.
ദേവ് ദീപാവലിക്ക് ലക്ഷക്കണക്കിന് ഭക്തരും പ്രദേശവാസികളും വിവിധ വിഐപികളും ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ശക്തമായ സുരക്ഷയും ക്രമസമാധാനപാലനവും ഉറപ്പാക്കേണ്ടത് നിർണായകമാണെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: