കോട്ടയം: സ്വന്തം എക്സ്ക്ലൂസീവ് വാര്‍ത്ത പൊളിയുന്നതില്‍ ആശങ്കപ്പെട്ട് മനോരമ. രണ്ട് എംഎല്‍എ മാര്‍ക്ക് ഒരുകോടി രൂപ കോഴ നല്കി എന്‍സിപി അജിത് പവാര്‍ വിഭാഗത്തിലേക്ക് മാറ്റാന്‍ എംഎല്‍എ തോമസ് കെ തോമസ് ശ്രമിച്ചു എന്ന വാര്‍ത്തയാണ് പൊളിയുന്നത്.
ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തണമെന്ന് തോമസ് കെ തോമസ് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് എന്‍സിപി സ്വന്തം നിലയില്‍ കമ്മീഷനെ വച്ച് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. കൂറുമാറ്റ കോഴ വ്യാജമാണെന്നാണ് എന്‍സിപിയുടെ കമ്മീഷന് കണ്ടെത്തിയത്. ആന്റണി രാജുവിന്റെ ഗൂഢാലോചനയാണെന്നും വിലയിരുത്തി. ഇതോടെ, തോമസിനെ വെള്ളപൂശി എന്‍സിപി റിപ്പോര്‍ട്ട് എന്ന ഒന്നാം പേജ് വാര്‍ത്തയുമായി മനോരമ രംഗത്തെത്തി.
തോമസിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് അന്വേഷണ കമ്മീഷനെ നിയമിച്ചതെന്നും അതു ശരിവെച്ചുള്ള റിപ്പോര്‍ട്ടാണ് കമ്മീഷന് തയ്യാറാക്കിയതെന്നുമാണ് മനോരമ ആരോപിക്കുന്നത്. കുഞ്ഞുമോന് എംഎല്‍എയുടെ വാദമുഖങ്ങള്‍ ആണ് റിപ്പോര്‍ട്ട് അംഗീകരിച്ചിരിക്കുന്നത് എന്നും മനോരമ പറയുന്നു.
അതേസമയം സര്‍ക്കാര്‍തലത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യം നിരാകരിക്കുകയായിരുന്നുവെന്ന വസ്തുത മനോരമ മറയ്ക്കുന്നു. എന്‍സിപിയുടെ കമ്മീഷനോട് സഹകരിക്കണമെന്ന് ആന്റണി രാജുവിനോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മറ്റൊരു പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷനുമായി സഹകരിക്കാന്‍ തയ്യാറല്ലെന്നായിരുന്നു ആന്റണി രാജു ഇതിന് നയം പറഞ്ഞത്.
ഇത്രയും വലിയ ഒരു കോഴ ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷിക്കാതിരിക്കുകയും, അന്വേഷിച്ച കമ്മീഷനോട് പരാതി ഉന്നയിച്ചയാള്‍ സഹകരിക്കാതിരിക്കുകയും ചെയ്ത ശേഷം തോമസിനെ വെള്ളപൂശുന്നു എന്ന ആക്ഷേപം ഉന്നയിക്കുകയാണ് മനോരമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: