ന്യൂദല്‍ഹി: മഹാരാഷ്‌ട്രയിലും ഝാര്‍ഖണ്ഡിലും നാളെ വോട്ടെടുപ്പ്. മഹാരാഷ്‌ട്രയിലെ ആകെയുള്ള 288 മണ്ഡലങ്ങളിലും ഝാര്‍ഖണ്ഡിലെ ആദ്യഘട്ടത്തിലെ 43 മണ്ഡലങ്ങളിലും ബുധനാഴ്ചയാണ് വോട്ടെടുപ്പ്.
ഝാര്‍ഖണ്ഡില്‍ രണ്ടാംഘട്ടത്തിലെ 38 മണ്ഡലങ്ങളില്‍ ഇരുപതിനാണ് പോളിങ്. വോട്ടെണ്ണല്‍ 23നാണ്. 15 സംസ്ഥാനങ്ങളിലെ 48 നിയമസഭാ സീറ്റുകളിലേക്കും വയനാട് അടക്കമുള്ള രണ്ട് ലോക്സഭാ സീറ്റുകളിലേക്കുമാണ് 13, 20 തീയതികളിലായി ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. യുപിയിലെ ഒന്‍പതു നിയമസഭാ സീറ്റുകളിലും പഞ്ചാബിലെ നാല് സീറ്റുകളിലും ഉപതെരഞ്ഞെടുപ്പുകളുണ്ട്.
















