തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ഥികളുടെ ഭാവി സംസ്ഥാന സര്‍ക്കാര്‍ ഇല്ലാതാക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്‌ട്രീയ കാരണങ്ങളാല്‍ ആണിത്.
സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാത്തതിനെ വിമര്‍ശിച്ചാണ് ഗവര്‍ണര്‍ രംഗത്തെത്തിയത്.
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാത്തതിനുള്ള കാരണം സര്‍ക്കാര്‍ സൃഷ്ടിച്ച തടസങ്ങളാണ്. സര്‍ക്കാര്‍ എന്തുകൊണ്ടാണ് വിസിമാരെ നിയമിക്കാത്തത് എന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.
വിസിമാരെ നിയമിച്ചാല്‍ അത് നിയമപരമാണോയെന്ന് അറിയാമല്ലോ. വിസി നിയമന ബില്ല് രാഷ്‌ട്രപതി അംഗീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ ബില്ലിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക