പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിന്‌റെ പിന്തുണ തനിക്കുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നുഅദേ്‌ദേഹം. 63000 ഫോളോവേഴ്‌സ് ഉള്ള പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ വന്നത്. പാലക്കാട് എന്ന സ്‌നേഹ വിസ്മയം എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിന്‌റെ വീഡിയോ സിപിഎം പങ്കുവെച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ തങ്ങളുടെ ഔദ്യോഗികപേജല്ല എന്ന് ആദ്യം പറഞ്ഞ സിപിഎം പിന്നീട് ഹാക്ക് ചെയ്തുവെന്നുള്ള വ്യാഖ്യാനവുമായി രംഗത്തെത്തി. വീഡിയോ പങ്കുവെച്ചത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്നും തനിക്ക് അവരുടെ പിന്തുണ ഉണ്ടെന്നുമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: