കൊളംബോ : വൈറലായി ശ്രീലങ്കൻ എയർലൈൻസിന്റെ പുതിയ പരസ്യം. വിദേശവിനോദസഞ്ചാരികളെ ആകർഷിക്കും വിധത്തിൽ രാമായണകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ പരസ്യം .ശ്രീലങ്കയെ മനോഹര വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താൻ പറ്റുന്ന രീതിയിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത് .
രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങൾ സഞ്ചാരികൾക്ക് കാണാൻ കഴിയുമെന്നുമാണ് പരസ്യത്തിൽ പറയുന്നത്.ശ്രീലങ്കൻ എയർലൈൻസ് @FLYSRILANKAN മികച്ച ടൂറിസം ഡെസ്റ്റിനേഷനായി രാജ്യത്തെ ഉയർത്തിക്കാട്ടാനാണ് ഈ പരസ്യത്തിലുടെ ലക്ഷ്യമിടുന്നത് .
രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളെ പറ്റിയും, രാമായണക്കഥയും മുത്തശി കൊച്ചുമകനോട് പറയുന്ന രീതിയിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത് .രാവണ ഗുഹ, അശോക വാടി എന്നിവയും പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന ശ്രീലങ്കയിലെ എല്ലാ പുണ്യസ്ഥലങ്ങളെയും പരസ്യത്തിൽ കാണിക്കുന്നുണ്ട് .
രാവണൻ സീതയെ തട്ടിക്കൊണ്ടുപോയതിൽ തൂടങ്ങി , പുഷ്പകവിമാനം , അശോക വാടി, സീതയെ കണ്ടെത്താൻ ഹനുമാന്റെ ലങ്കയിലേക്കുള്ള യാത്ര, ഹനുമാന്റെ ലങ്കാ ദഹനം , രാമസേതുവിന്റെ നിർമ്മാണം , രാവണവധം ,രാവണൻ ശിവനെ പ്രാർത്ഥിച്ച സ്ഥലത്ത് ശ്രീരാമൻ ശിവലിംഗം സ്ഥാപിച്ചതും വരെ പരസ്യത്തിൽ പരാമർശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: