ചേലക്കര . ഉണങ്ങിദ്രവിച്ച തലയില്ലാ തെങ്ങാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി.വി. അന്‍വര്‍ എംഎൽഎ. അന്‍വര്‍ വാപോയ കോടാലിയാണെന്ന് കഴിഞ്ഞ ദിവസം പിണറായി നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അന്‍വര്‍.
വായില്ലാ കോടാലിയെ മുഖ്യമന്ത്രി എന്തിനു ഭയക്കണമെന്നു ചോദിച്ച അൻവർ, നവംബർ 23ന് അത് മുഖ്യമന്ത്രി മനസിലാക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചേലക്കരയില്‍ സിപിഎമ്മിന്റെ പകുതി വോട്ടുകള്‍ പോകുമെന്നും അന്‍വര്‍ പ്രസ്താവിച്ചു.
‘മണ്ഡലത്തിലുടനീളം സിപിഎമ്മിന്റെ സ്ഥാനാര്‍ഥിക്ക് വേണ്ടി എഴുതിയിട്ടുള്ള ചുമരെഴുത്തുകളിലും പോസ്റ്ററുകളിലും ഒരു സ്ഥലത്ത് പോലും ഇടതുപക്ഷ നേതൃത്വം മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് അതിപ്പോഴും മനസിലാകുന്നില്ല. മുഖ്യമന്ത്രി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തിരിക്കുകയാണ്. ഒരു ഉപതെരഞ്ഞെടുപ്പിന് വാര്‍ഡ് വാര്‍ഡാനന്തരം ഒരു മുഖ്യമന്ത്രി കയറിയിറങ്ങുന്ന സ്ഥിതിയാണ് ചേലക്കരയില്‍ ഉള്ളത്. – അന്‍വര്‍ പരിഹസിച്ചു.
എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നത്. വായില്ലെങ്കില്‍ നമുക്ക് നോക്കാം. കോടാലി മൂര്‍ച്ചയില്ലെങ്കിലും കോടാലിയായിട്ടു തന്നെയാണ് ഉപയോഗിക്കുന്നത്. അത് മറ്റൊരാവശ്യത്തിന് ഉപയോഗിക്കില്ല. മുഖ്യമന്ത്രിയുടെ ഫോട്ടോ കണ്ടാല്‍ വോട്ട് നഷ്ടപ്പെടുമെന്ന തിരിച്ചറിവ് സിപിഎം നേതൃത്വത്തിന് ചേലക്കരയിലുണ്ടായിട്ടുണ്ടെന്നാണ് അൻവർ കളിയാക്കിയിരിക്കുന്നത്.-പി.വി. അന്‍വര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: