പ്രയാഗ്‌രാജ് : അടുത്ത വർഷം നടക്കാനിരിക്കുന്ന മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജിൽ രണ്ട് ദിവസത്തെ പക്ഷി ഉത്സവം സംഘടിപ്പിക്കും. പ്രകൃതിയും മനുഷ്യനും വിശ്വാസവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ സന്ദേശം പകരാണ് ഇത്തരമൊരു പദ്ധതിയെന്ന് സർക്കാർ അധികൃതർ അറിയിച്ചു.
പ്രകൃതി- വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് പക്ഷി ഉത്സവം കൊണ്ട് ലക്ഷ്യമിടുന്നത്. ഈ പരിപാടി യുവാക്കൾക്കിടയിൽ പ്രകൃതി അധിഷ്ഠിത ഇക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ഉത്തർ പ്രദേശിലെ സമ്പന്നമായ ജൈവവൈവിധ്യം, വന്യജീവി സങ്കേതങ്ങൾ, സങ്കേതങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്‌ക്കാൻ അവസരമൊരുക്കുകയും ചെയ്യും.
വനംവകുപ്പ്, ഉത്തർപ്രദേശ് ടൂറിസം വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്തെ വനങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും പ്രകൃതിസൗന്ദര്യവും ഉയർത്തിക്കാട്ടും. ഇത് പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പരിപാടി ഉപകരിക്കും.
ഈ സമ്മേളനത്തിൽ സന്യാസിമാരും ആത്മീയ നേതാക്കളും ദേശീയ അന്തർദേശീയ വിദഗ്ധരുംപങ്കെടുക്കുന്ന നിരവധി പാനൽ ചർച്ചകളും നടക്കും. പക്ഷിശാസ്ത്രം, പ്രകൃതി സംരക്ഷണം, വന്യജീവി ടൂറിസം, ഫോട്ടോഗ്രാഫി എന്നീ മേഖലകളിലെ ദേശീയ അന്തർദേശീയ വിദഗ്ധരെ ആകർഷിക്കുന്നതിനായി ഫോട്ടോ പ്രദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
‘Faith of Kumbh, Nature Conservation, and Climate’ (‘കുംഭവിശ്വാസം, പ്രകൃതി സംരക്ഷണം, കാലാവസ്ഥ’) എന്നതാണ് പ്രയാഗ് രാജ് പക്ഷി മേളയുടെ മുദ്രാവാക്യം.
രാജ്യത്തെ മഹനീയമായ ആധ്യാത്മിക കേന്ദ്രമെന്നതിലുപരി പ്രയാഗ്‌രാജ് സമ്പന്നമായ പക്ഷി വൈവിധ്യത്തിന് പേരുകേട്ടതാണ്. ഏതാണ്ട് 90 ഇനം പക്ഷികൾ ഈ പ്രദേശത്ത് കാണപ്പെടുന്നു. ഈ പക്ഷികൾക്ക് അഭയം നൽകുന്ന പല തണ്ണീർത്തടങ്ങളും ജില്ലയിലുണ്ട്.
2025 ജനുവരി 13-ന് പൗഷ് പൂർണിമ ദിനത്തിൽ ആരംഭിക്കുന്ന മഹാകുംഭം ഫെബ്രുവരി 26-ന് മഹാശിവരാത്രി ദിനത്തിൽ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: