ന്യൂഡല്‍ഹി: ഇന്ത്യ, ചൈന, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കുന്ന പ്രക്രിയ സുഗമമാക്കുന്ന ജനപ്രിയ സ്റ്റുഡന്റ് വിസ പദ്ധതി കാനഡ ഒഴിവാക്കി . സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം എന്നറിയപ്പെടുന്ന ഈ വിസ പദ്ധതിയാണ് നിറുത്തിയത്. ഈ ഉത്തരവിനെത്തുടര്‍ന്ന്, നവംബര്‍ 8-ന് ഉച്ചയ്‌ക്ക് 2 മണിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പ്രകാരമല്ല, സാധാരണ സ്റ്റഡി പെര്‍മിറ്റ് നടപടിക്രമങ്ങള്‍ പ്രകാരമാകും പരിഗണിക്കുക.
കാനഡയിലെ പഠനാനുമതിക്ക് പോസ്റ്റ്-സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് വേഗത്തില്‍ പ്രവേശനം അനുവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2018-ല്‍ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം ആരംഭിച്ചത്.
ഇന്ത്യ, ചൈന, പാകിസ്ഥാന്‍ , ആന്റിഗ്വ, ബാര്‍ബുഡ, ബ്രസീല്‍, കൊളംബിയ, കോസ്റ്റാറിക്ക, മൊറോക്കോ, പെറു, ഫിലിപ്പീന്‍സ്, സെനഗല്‍, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ്, വിയറ്റ്‌നാം, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്റ്റുഡന്റ് വിസ പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. പുതിയ
അറിയിപ്പില്‍, സ്റ്റുഡന്റ് വിസ നയത്തിലെ മാറ്റം സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം വാഗ്ദാനം ചെയ്ത ഒരു രാജ്യത്ത് നിന്ന് സ്റ്റഡി പെര്‍മിറ്റിന് അപേക്ഷിക്കുന്നവരെ പ്രതികൂലമായി ബാധിക്കില്ല എന്ന് പറയുന്നുണ്ട്.
അതേസമയം, ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ക്കിടയില്‍, പുതിയ ഉത്തരവ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അപേക്ഷകള്‍ ഇപ്പോള്‍ അംഗീകരിക്കപ്പെടാന്‍ കൂടുതല്‍ സമയമെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: