ന്യൂദല്‍ഹി: 2020ല്‍ നടന്ന യുഎസ് പൊതുതെരഞ്ഞെടുപ്പില്‍ അന്ന് യുഎസ് പ്രസിഡന്‍റായിരുന്ന ഡൊണാള്‍ഡ് ട്രംപിനെ താഴെയിറക്കാന്‍ സഹായിച്ചത് ഒരൊറ്റ ചിത്രമാണ്- കറുത്ത വര്‍ഗ്ഗക്കാരനെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന വെള്ളക്കാരനായ പൊലീസുകാരന്റെ ചിത്രം. ജോര്‍ജ്ജ് ഫ്ലോയ് ഡ് എന്ന കറുത്തവര്‍ഗ്ഗക്കാരനെ തന്റെ കാല്‍മുട്ടിനടിയില്‍ വെച്ച് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് വെള്ളക്കാരനായ പൊലീസുകാരന്‍ കൊലപ്പെടുത്തുന്നത്. ജോര്‍ജ്ജ് ഫ്ലോയ്ഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്‍ ചെയ്ത കുറ്റമെന്തെന്നോ? 20 ഡോളറിന്റെ കള്ളനോട്ട് ഉപയോഗിച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനം വാങ്ങി.ഈ കുറ്റത്തിന്റെ പേരില്‍ കൈവിലങ്ങ് വെച്ച് കൊണ്ടുപോവുകയായിരുന്ന ജോര്‍ജ്ജ് ഫ്ലോയ്ഡിനെ ദേഷ്യം മൂത്ത വെളുത്തവര്‍ഗ്ഗക്കാരനായ പൊലീസുകാരന്‍ ഒമ്പത് മിനിറ്റോളമാണ് കാല്‍മുട്ടിന് കീഴില്‍ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്നത്. ജോര്‍ജ്ജ് ഫ്ലോയ്ഡിനെ വധിക്കുന്നതിന്റെ വീഡിയോ യുഎസില്‍ തെരഞ്ഞെടുപ്പ് കാലത്ത് തീപോലെ കത്തിപ്പടര്‍ന്നു. വെളുത്തവര്‍ഗ്ഗക്കാരെ പിന്തുണയ്‌ക്കുന്ന ഡൊണാള്‍ഡ് ട്രംപിനെതിരെ ജനരോഷം ആളിക്കത്തി. അങ്ങിനെ കുറത്തവര്‍ഗ്ഗക്കാരെ കൂടി സ്നേഹിക്കുന്ന ഡെമോക്രാറ്റുകളുടെ പ്രതിനിധിയായി മത്സരിച്ച ജോ ബൈഡന് യുഎസ് തെരഞ്ഞെടുപ്പ് ജയിക്കാന്‍ ജോര്‍ജ്ജ് ഫ്ലോയ് ഡ് എന്ന കറുത്തവര്‍ഗ്ഗക്കാരനെ വധിക്കുന്ന വീഡിയോ സഹായകരമായി.
ഇന്ന് തെരഞ്ഞെടുപ്പുകള്‍ ജയിക്കുന്നത് ഇമേജുകള്‍ (ചിത്രങ്ങള്‍, വീഡിയോകള്‍) പ്രചരിപ്പിച്ചുകൊണ്ടാണ്. ഒരു വൈകാരികമായ സന്ദേശം കാട്ടുതീ പോലെ ആളിക്കത്തിക്കാന്‍ പര്യാപ്തമായ ഒരു ഫോട്ടോയ്‌ക്കോ വീഡിയോയ്‌ക്കോ തെരഞ്ഞെടുപ്പ് ഫലം തന്നെ മാറ്റിമറിക്കാന്‍ കഴിഞ്ഞേക്കാം. ഇത്തരം ഫോട്ടോകളും വീഡിയോകളും അനുനിമിഷം ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ കഴിയുന്ന സമൂഹമാധ്യമങ്ങളും ഇവിടെയുണ്ട്. ജോര്‍ജ്ജ് ഫ്ലോയിഡിനെ കാല്‍മുട്ടുകൊണ്ട് കഴുത്തു ഞെരിച്ചുകൊല്ലുന്ന ആ ഫോട്ടോയും വീഡിയോയും ആണ് 2020ല്‍ ജോ ബൈഡനെ യുഎസിന്റെ പ്രസിഡന്‍റാകാന്‍ സഹായിച്ചത് എന്ന് ഓര്‍ക്കണം. അനുനിമിഷം പുതിയ വാര്‍ത്തകളും വീഡിയോകളും പ്രചരിക്കപ്പെടുന്ന ഇടമാണ് അത്. ഫെയ്സ്ബുക്ക്, എക്സ്, ഇന്‍സ്റ്റഗ്രാം, ടിക് ടോക്…എന്നിങ്ങനെയുള്ള നൂറുകണക്കിന് സമൂഹമാധ്യമങ്ങള്‍ ഇന്ന് ജനാഭിപ്രായം രൂപീകരിക്കുന്ന വന്‍യന്ത്രങ്ങളാണ്. ഒരു നൂറായിരം കവലപ്രസംഗത്തേക്കാള്‍ ശക്തിയുണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുന്ന ഒരു ഫോട്ടോയ്‌ക്ക്.
നരേന്ദ്രമോദിയെ താഴെയിറക്കാന്‍ ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ്…
ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന്റെ പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ എന്‍ജിഒകള്‍ ഇന്ത്യയില്‍ ഉണ്ട്. ധാരാളം മാധ്യമപ്രവര്‍ത്തകരും ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് ഇന്ന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. നരേന്ദ്രമോദി സര്‍ക്കാരിനെ താഴെ വീഴ്‌ത്തുക. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അതിന് അവര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതിന് കാരണം ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന്‍ ഉള്‍പ്പെടെ മൂന്നാം ലോകരാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ ശക്തികളുടെ കൂട്ടായ്മയായ ഡീപ് സ്റ്റേറ്റിനെക്കുറിച്ച് വ്യക്തമായ ധാരണ നേരത്തെ തന്നെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. അതിനാല്‍ അത് വിജയിച്ചില്ല.
മോദിയെ തൊടാനാവാതെ മോദി വിരുദ്ധ മാധ്യമങ്ങള്‍; കാരണം ജനപ്രീതിയും വിശ്വാസവും
സാധാരണ ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ പലപ്പോഴും അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് പിന്നില്‍ മുഖ്യധാരാമാധ്യമങ്ങളായിരുന്നു. പലപ്പോഴും എന്‍.റാം പത്രാധിപരായ ഹിന്ദു എന്ന ദിനപത്രവും പണ്ട് രാംനാഥ് ഗോയങ്കയുടെ ഇന്ത്യന്‍ എക്സ്പ്രസും ധാരാളം സര്‍ക്കാരുകളെ തെരഞ്ഞെടുപ്പ് കാലത്ത് അട്ടിമറിച്ചിട്ടുണ്ട്. ബോഫോഴ്സ് എന്ന ഹൊവിറ്റ്സര്‍ തോക്ക് വാങ്ങിയതില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൈക്കൂലിവാങ്ങി എന്ന് ആരോപിക്കുന്ന റിപ്പോര്‍ട്ട് ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ചപ്പോള്‍ ഞെട്ടലോടെയാണ് ജനം അത് വായിച്ചത്. ഇന്ത്യ സേനയ്‌ക്ക് 410 ഹോവിറ്റ്സര്‍ തോക്കുകള്‍ സ്വീഡനില്‍ നിന്നും വാങ്ങുന്നതിന് വലിയ തുക കൈക്കൂലിയായി വാങ്ങി എന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. സ്വീഡനിലെ തന്നെ ഒരു ഉദ്യോഗസ്ഥനാണ് ആദ്യമായി ഈ അഴമതിയെക്കുറിച്ച് വിളിച്ചുപറഞ്ഞത്. ഹിന്ദു ദിനപത്രം അത് കൂടുതല്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വലിയ സ്റ്റോറിയാക്കി പ്രസിദ്ധീകരിച്ചു. രാജീവ് ഗാന്ധിയുടെ തല ഉരുണ്ടു പ്രധാനമന്ത്രിക്കസേര നഷ്ടമായി. കോണ്‍ഗ്രസിന് അധികാരം കൈവിട്ടു.
അതുപോലെ 2014ല്‍ മന്‍മോഹന്‍സിങ്ങിന് അധികാരം നഷ്ടമായത് ടെലികോം അഴിമതിയിലാണ്. മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരില്‍ ടെലികോം മന്ത്രിയായ എ.രാജ 2ജി സ്പെക്ട്രം ഇഷ്ടക്കാര്‍ക്ക് വില്‍ക്കുന്നതിന്റെ ഭാഗമായി 1.76 ലക്ഷം കോടി രൂപ കൈക്കൂലി വാങ്ങി എന്നതായിരുന്നു അന്നത്തെ ആരോപണം. അന്ന് ഓപ്പണ്‍ എന്ന മാസിക നിര റാദിയ എന്ന സ്ത്രീ കോര്‍പറേറ്റുകളുമായി നടത്തിയ രഹസ്യസംഭാഷണങ്ങള്‍ വിശദമായി പ്രസിദ്ധീകരിച്ചിരുന്നു. എങ്ങിനെ ടെലികോം മന്ത്രിയായി എ.രാജയ നിയമിക്കാന്‍ ഇവര്‍ ചരടുവലിച്ചു എന്ന കാര്യം വ്യക്തമാക്കുന്നതായിരുന്നു നിര റാദിയ ജേണലിസ്റ്റുകളും കോര്‍പറേറ്റുകളും ഒക്കെയായി സംസാരിക്കുന്ന ടേപ്പുകള്‍. ആ തെരഞ്ഞെടുപ്പില്‍ മന്‍മോഹന്‍ സിങ്ങ് വീണു.
മോദിയുടെ പ്രതിച്ഛായ തകര്‍ക്കാനാവാതെ ദ ഹിന്ദു
ഇതുപോലെ 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ വീഴ്‌ത്താനായി ഹിന്ദു ദിനപത്രം ഒരു വലിയ അഴിമതിക്കഥ മെനയാന്‍ ശ്രമിച്ചു. ഫ്രാന്‍സില്‍ നിന്നും 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടതില്‍ മോദി സര്‍ക്കാര്‍ അഴിമതിപ്പണം കൈപ്പറ്റി എന്ന രീതിയിലൊരു കഥ മെനയാനാണ് ഹിന്ദു എഡിറ്റര്‍ എന്‍.റാം ശ്രമിച്ചത്. പക്ഷെ ഇത് ഊതിപ്പെരുപ്പിച്ച കഥയാണെന്ന് ലോകം തിരിച്ചറിഞ്ഞു. സുപ്രീംകോടതി പോലും ഈ കേസ് തള്ളി. പിന്നീട് പ്രതിപക്ഷ രാഷ്‌ട്രീയനേതാക്കളുടെ ഫോണുകള്‍ ചോര്‍ത്താന്‍ ഇസ്രയേല്‍ നിര്‍മ്മിച്ച രഹസ്യ ആപുകള്‍ മോദി ഉപയോഗിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ഹിന്ദു ദിനപത്രം മറ്റൊരു കള്ളക്കഥ പ്രചരിപ്പിച്ചത്.ഇതും പൊളിഞ്ഞു. സുപ്രീംകോടതിയോളം എത്തിയ ഈ കേസ് കോടതി തള്ളിയതോടെ ഇല്ലാതായി. അതായത് മോദിയെ ഇല്ലാത്ത അഴിമതിക്കഥകളില്‍ കുടുക്കി ഇല്ലാതാക്കാമെന്ന പ്രതിപക്ഷ പാര്‍ട്ടികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും അത് പാഴ്വേലയായി. 24 മണിക്കൂറില്‍ 25 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്തി കുടുംബത്തിലേക്ക് അഴിമതിപ്പണം എത്തിക്കാന്‍ ശ്രമിക്കുന്ന നേതാവല്ല. കുടുംബമില്ലാതെ ജീവിക്കുന്ന പ്രധാനമന്ത്രിക്ക് രാജ്യം തന്നെയാണ് കുടുംബം എന്നിരിക്കെ, മാധ്യമഎഡിറ്റര്‍മാരുടെ ഇത്തിരിബുദ്ധിയില്‍ മോദിയുടെ കഠിനാധ്വാനത്തെ ചുരുക്കിക്കെട്ടിയിട്ടാല്‍ ജനം വിശ്വാസിക്കില്ലെന്ന് വന്നു. കാരണം സാധാരണ ജനങ്ങളുമായി ഹൃദയം കൊണ്ട് സംവദിക്കുന്ന പ്രധാനമന്ത്രിയാണ് മോദി.
മോദിയ്‌ക്കെതിരെ പറയാന്‍ അഴിമതിക്കഥയില്ല, പകരം തീക്കളി
അപ്പോള്‍ മോദി സര്‍ക്കാരിനെ അട്ടമറിച്ച് അവിടെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പാവ സര്‍ക്കാരിനെ അവരോധിക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ്ജ് സോറോസും എന്‍ജിഒകളും ഡീപ് സ്റ്റേറ്റും മറ്റൊരു വഴിയാണ് ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മോദി സര്‍ക്കാരിനെതിരെ അഴിമതിക്കഥകള്‍ പ്രചരിപ്പിക്കാന്‍ ആവില്ല. കാരണം മോദി അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന പ്രധാനമന്ത്രിയാണ്. അപ്പോള്‍ പിന്നെ മോദി സര്‍ക്കാരിന്റെ കീഴിലുള്ള സംവിധാനങ്ങളെല്ലാം പരാജയമാണെന്ന് വരുത്തിതീര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. ഇത് മണ്ടനായ രാഹുല്‍ ഗാന്ധി തന്നെ ഒരു പ്രസംഗത്തില്‍ വിളിച്ചുപറയുകയും ചെയ്തു. “ഈ സര്‍ക്കാരിന്റെ കീഴിലുള്ള സംവിധാനങ്ങളെല്ലാം പരാജയമാണെന്ന് തെളിയിക്കാന്‍ ശ്രമിക്കാം” എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആ പ്രസ്താവന.
അതിന്റെ ഭാഗമായി അവര്‍ പിടിച്ച മോദി സര്‍ക്കാരിന്റെ ഒരു സംവിധാനം എന്‍ടിഎ ആയിരുന്നു. നീറ്റ് ഉള്‍പ്പെടെയുള്ള മത്സരപ്പരീക്ഷയുടെ ചുമതലയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് എന്‍ടിഎ. അവിടെ കാര്യങ്ങള്‍ കാര്യക്ഷമമല്ലെന്ന് തെളിയിക്കാന്‍ അവര്‍ ശ്രമിച്ച് ഒരു മാര്‍ഗ്ഗം ചോദ്യപേപ്പര്‍ ചോര്‍ത്തലായിരുന്നു. വളരെ ആസൂത്രിതമായിരുന്നു ഈ നിക്കം. പക്ഷെ സിബിഐ അന്വേഷണത്തില്‍ നീറ്റ് പരീക്ഷയ്‌ക്കുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ച ആസൂത്രിതമായ നീക്കമാണെന്ന് കണ്ടെത്തി. പ്രതികളെ ജാര്‍ഖണ്ഡില്‍ നിന്നും ബീഹാറില്‍ നിന്നുമായി പൊക്കി. ഇതോടെ കള്ളിപൊളിയും എന്നായതോടെ നീറ്റ് പരീക്ഷാചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ സമരരംഗത്തിറങ്ങിയ പ്രിയങ്കഗാന്ധി വധേരയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും എല്ലാം രായ്‌ക്കുരാമാനം തടിതപ്പി.
റെയില്‍വേയെ തനിക്കാക്കി വെടക്കാക്കാന്‍ ശ്രമം
പിന്നീട് അവര്‍ മോദി സര്‍ക്കാര്‍ സംവിധാനത്തിന്റെ പരാജയം ചൂണ്ടിക്കാട്ടാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് റെയില്‍വേയെ ആണ്. റെയില്‍വേയില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്നു എന്ന് വരുത്തിതീര്‍ക്കുക, അപകടങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ചിത്രങ്ങളും വാര്‍ത്തകളും മിന്നില്‍ വേഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക എന്നതായിരുന്നു തന്ത്രം. രാഷ്‌ട്രീയ പാര്‍ട്ടികളുമായി നേരിട്ട് ബന്ധമില്ലാത്ത സാധാരണക്കാരുടെ പേരിലുള്ള അക്കൗണ്ടുകളില്‍ നിന്നാണ് ഈ പ്രചാരണങ്ങള്‍ എത്തുന്നത്. ട്രെയിന്‍ ആക്സിഡന്‍റ് എന്ന ടാഗിലാണ് അവര്‍ സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. പിന്നീട് ഈ തീവണ്ടി അപകടങ്ങള്‍ പരിശോധിച്ചപ്പോള്‍ പല അപകടങ്ങളിലും സാമ്യമുണ്ടെന്ന് കണ്ടെത്തി. ട്രെയിന്‍ അപകടങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളും ആഹ്വാനങ്ങളും നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. റെയില്‍പാളങ്ങളില്‍ ഗ്യാസ്കുറ്റികള്‍ കൊണ്ടിടുക, സൈക്കില്‍ പോലുള്ള വാഹനങ്ങള്‍ കൊണ്ടിടുക, അതുവഴി പാളം തെറ്റിക്കുക എന്ന ബോധപൂര്‍വ്വ കരുനീക്കങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതേക്കുറിച്ച് അന്വേഷണങ്ങള്‍ നടന്നുവരുന്നുണ്ട്. പക്ഷെ ഇന്ത്യന്‍ റെയില്‍പാളങ്ങള്‍ എന്നത് കിലോമീറ്ററുകളുടെ ഇന്ത്യാ മഹാരാജത്തിന്റെ തലങ്ങും വിലങ്ങും നീണ്ടുകിടക്കുന്ന ഒന്നാണ് ആ പാളങ്ങളില്‍ ട്രെയിനപകടങ്ങള്‍ വരുത്താന്‍ നടത്തുന്ന ഗൂഢശ്രമങ്ങള്‍ കണ്ടെത്തുക മനുഷ്യസാധ്യമല്ല. അതിനിടയില്‍ റെയില്‍പാളങ്ങള്‍ സുരക്ഷിതമാണോ എന്ന് പരിശോധിക്കുന്ന ക്ലാസ് ഫോര്‍ റെയില്‍വേ ജീവനക്കാര്‍ക്കിടയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഒരു നീക്കം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. നിങ്ങള്‍ക്ക് മതിയായ ശമ്പളം കിട്ടുന്നുണ്ടോ എന്ന ചോദ്യമുയര്‍ത്തി അവര്‍ക്കിടയില്‍ ബോധപൂര്‍വ്വം വെറുപ്പ് സൃഷ്ടിക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ ശ്രമം. അതായത് റെയില്‍പാളങ്ങള്‍ സുരക്ഷിതമാണോ എന്ന് പരിശോധിക്കേണ്ട ജീവനക്കാര്‍ക്കിടയില്‍ തന്നെ വെറുപ്പ് പരത്താന്‍ പ്രതിപക്ഷ നേതാവ് ശ്രമം നടത്തുന്നു. എത്ര അപഹാസ്യമാണ് ഇത്.
ഷണ്ടിംഗിനിടയില്‍ പെട്ട് മരിച്ച ജീവനക്കാരന്‍….മറ്റൊരു പിആര്‍ സ്റ്റണ്ടോ?
ഇപ്പോഴിതാ തീവണ്ടികള്‍ ഷണ്ടിംഗ് നടത്തുന്നതിനിടയില്‍ രണ്ട് ബോഗികള്‍ക്കിടയില്‍ ഞെരിഞ്ഞുമരിച്ച ഒരു റെയില്‍വേ ജീവനക്കാരന്റെ ചിത്രം വലിയ ആവേശത്തോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഈ ചിത്രം സത്യമാണോ അല്ലയോ എന്നത് അറിയില്ല. പക്ഷെ ഈ ചിത്രം കാണുമ്പോള്‍ വലിയൊരു ഇമേജ് ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ടി ഷൂട്ട് ചെയ്യപ്പെട്ട ചിത്രം പോലെ തോന്നിപ്പോകുന്നു. ചിന്ത യാദൃച്ഛികമാവാം. പണ്ട് 2020ല്‍ യുഎസ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനെ ജയിപ്പിക്കാന്‍ വേണ്ടി പ്രചരിപ്പിക്കപ്പെട്ട ജോര്‍ജ്ജ് ഫ്ലോയിഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരന്റെ ചിത്രം ഓര്‍മ്മവരുന്നു. വെളുത്ത വര്‍ഗ്ഗക്കാരനായ പൊലീസുകാരന്റെ കാല്‍മുട്ടിനടിയില്‍ പെട്ട് ഞെരുങ്ങിമരിച്ച കറുത്തവര്‍ഗ്ഗക്കാരന്റെ ഇമേജ് ആയിരുന്നു ഡെമോക്രാറ്റുകളെ അന്ന് ഭരണത്തിലേറ്റിയത്. വെളുത്തവര്‍ഗ്ഗക്കാര്‍ക്കായി വാദിക്കുന്ന ട്രംപ് ആ തെരഞ്ഞെടുപ്പില്‍ വീണു. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം ഇമേജുകള്‍ സ്വാഭാവികമാണോ അതോ എന്‍ജിഒകള്‍, ജോര്‍ജ്ജ് സോറോസിന്റെ പ്രതിനിധികള്‍, ഡീപ് സ്റ്റേറ്റിന്റെ ഏജന്‍റുമാരായ മാധ്യമപ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണോ എന്നും ആഴത്തിലുള്ള പരിശോധന ഇന്ത്യയില്‍ വേണ്ടിയിരിക്കുന്നു. കാരണം ഭരണം അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം നടക്കാന്‍ തുടങ്ങിയിട്ട് നാളെറെയായി. ബംഗ്ലാദേശില്‍, പാകിസ്ഥാനില്‍, ശ്രീലങ്കയില്‍ എന്നതുപോലെ ഇന്ത്യയിലും ഒരു സാമൂഹിക കലാപത്തിനാണ് ഇവര്‍ വട്ടം കൂട്ടുന്നത്.
ഇതൊരു ഒന്നൊന്നര റെയില്‍വേ മന്ത്രി
ട്രെയിനപകടങ്ങളുടെ പേരില്‍ റെയില്‍വേ മന്ത്രിയുടെ രക്തത്തിനായാണ് മറഞ്ഞിരിക്കുന്ന എന്‍ജിഒകള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ഇളക്കിവിടുന്നത്. സമൂഹമാധ്യമങ്ങളില്‍ കാര്യങ്ങളില്‍ കൃത്യമായി ആളിപ്പടരുന്നതോടെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മമത ബാനര്‍ജിയും മറ്റ് ഇന്ത്യാമുന്നണിക്കാരും രംഗത്തിറങ്ങും. ഇതാണ് ഗൂഢ പദ്ധതി. ഇന്ത്യയ്‌ക്ക് ലഭിച്ച ഏറ്റവും മികച്ച റെയില്‍വേ മന്ത്രിമാരില്‍ ഒരാളാണ് അശ്വിനി വൈഷ്ണവ്. ഐഐടി കാണ്‍പൂരിലും അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലും പഠിച്ച മികച്ച ടെക്കികളില്‍ ഒരാള്‍. ജനറല്‍ ഇലക്ട്രിക് (ജിഇ), സീമന്‍സ് എന്നീ കമ്പനികളില്‍ ഉയര്‍ന്ന പദവികളില്‍ ഇരുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍. മുന്‍പ്രധാനമന്ത്രി ദേവഗൗഡ പറഞ്ഞത് ഇതുപോലെ ഒരു റെയില്‍വേ മന്ത്രിയെ താന്‍ കണ്ടിട്ടില്ലെന്നാണ്. കാരണം ഒരു ട്രെയിന്‍ അപകടം നടന്നാല്‍ അതിന്റെ സാങ്കേതിക കാരണങ്ങള്‍ വ്യക്തമാക്കി മനസ്സിലാക്കുന്നതുവരെ അപകടസ്ഥലത്ത് ഊണും ഉറക്കവും വെടിഞ്ഞ് ധ്യാനത്തോടെ ചെലവിടുന്ന ഇതുപോലെ ഒരു റെയില്‍വേമന്ത്രി വേറെയില്ലെന്നാണ് അദ്ദേഹം പറയുന്നത്. അഴിമതിയുടെ കറപുരളാത്ത ആള്‍. ഇന്ത്യന്‍ റെയില്‍വേയുടെ അന്തസ്സുയര്‍ത്തുന്ന വന്ദേഭാരത് പോലുള്ള സങ്കല്‍പങ്ങളെ പ്രായോഗികമാക്കിയ മന്ത്രി. ഇന്ത്യന്‍ റെയിവേയെ ലോകത്തിലെ ആധുനിക സാങ്കേതിക വിദ്യകളുമായി ബന്ധിപ്പിക്കുന്ന മന്ത്രി. ഇപ്പോള്‍ അമേരിക്കയിലും ചൈനയിലും യൂറോപ്പിലും ഉള്ള ബുള്ളറ്റ് ട്രെയിനുകള്‍ വരെ കൊണ്ടുവരാന്‍ കഠിനപരിശ്രമം നടത്തുന്ന മന്ത്രി. ലോകത്തിലെ വികസിത രാഷ്‌ട്രമാകാന്‍ ഒരുങ്ങുന്ന ഇന്ത്യയുടെ മുഖം മിനുക്കാന്‍ ആധുനികമായതെന്തും ആഗോള ഭൂപടത്തില്‍ നിന്നും പകര്‍ത്താന‍് ശ്രമിക്കുന്ന മന്ത്രി. ട്രെയിന്‍ അപകടത്തിലൂടെ ഇന്ത്യന്‍ റെയില്‍വേ സംവിധാനം ആഗോളപരാജയമാണെന്ന് വരുത്തിതീര്‍ത്ത് ഈ യോഗ്യനായ മന്ത്രിയെ താഴെ വീഴ്‌ത്താന്‍ രാഹുല്‍ ഗാന്ധിയെപ്പോലുള്ളവര്‍ നടത്തുന്ന കുത്സിതശ്രമങ്ങള്‍ വിജയം വരിക്കുമെന്ന് തോന്നുന്നുണ്ടോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: