Kerala

സീപ്ലെയിന്‍ പദ്ധതി വിനോദ സഞ്ചാരമേഖലയില്‍ വിപ്ലവം സൃഷ്ടിക്കും: ബിജു പ്രഭാകര്‍,കരയിലും വെളളത്തിലും ഇറങ്ങുന്ന വിമാനം കൊച്ചിയിലേക്ക്

. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജില്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ട കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനം ആണ് കൊച്ചിയിലെത്തുന്നത്.

Published by

കൊച്ചി: സീപ്ലെയിന്‍ പദ്ധതി സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് ഏവിയേഷന്‍ സെക്രട്ടറി ബിജു പ്രഭാകര്‍. ഇതിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബോള്‍ഗാട്ടി മറീനയില്‍ സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കലിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജു പ്രഭാകര്‍.

ടൂറിസത്തിനു പുറമേ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വിഐപികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവശ്യഘട്ടങ്ങളില്‍ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീപ്ലെയിന്‍ പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റര്‍മാരെയും ജനങ്ങളെയും പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന ഡെമോ സര്‍വീസ് മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന്റെ ഭാഗമായാണ് പദ്ധതി. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജില്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ട കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനം ആണ് കൊച്ചിയിലെത്തുന്നത്. ഒമ്പത് പേരെ വഹിക്കാവുന്ന മാലദ്വീപിലുപയോഗിക്കുന്നതിന് സമാനമായ വിമാനമാണിത്. ആന്ധ്രപ്രദേശില്‍ നിന്ന് മൈസൂരിലെത്തിയ ശേഷം 12.55 ന് സിയാലില്‍ എത്തുന്ന സീപ്ലെയിന്‍ ഇന്ധനം നിറച്ച ശേഷം 2.30 ന് കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ ലാന്‍ഡ് ചെയ്യും. തുടര്‍ന്ന് മറീനയില്‍ പാര്‍ക്ക് ചെയ്യും. വിമാനത്തിന്റെ പൈലറ്റുമാരെ ബോള്‍ഗാട്ടി പാലസില്‍ സ്വീകരിക്കും.

ഈ മാസം 11 ന് രാവിലെ 10.30 ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് സീപ്ലെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യു നേരേ ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പോകുന്ന സീപ്ലെയിന്‍ ജലാശയത്തിലിറങ്ങും. അരമണിക്കൂറിനു ശേഷം പുറപ്പെടുന്ന സീപ്ലെയിന്‍ 12ന് സിയാലിലെത്തി ഇന്ധനം നിറച്ച ശേഷം ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പോകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക