മുംബൈ: ഹിന്ദുസമുദായം ഒന്നിച്ചു നില്‍ക്കേണ്ട നേരമാണിതെന്നും ഒന്നിയ്ക്കാതെ ഭിന്നിച്ചു നിന്നാല്‍ കോണ്‍ഗ്രസ് നിങ്ങളുടെ സംവരണാനുകൂല്യം തട്ടിപ്പിക്കുമെന്ന് പ്രധാനമന്ത്രി മോദി. മഹാരാഷ്ട്രയിലെ ധുലെയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി.
ഹിന്ദു സമുദായം ഒറ്റക്കെട്ടായി നിലകൊള്ളണം. എങ്കില്‍ മാത്രമേ അവര്‍ക്ക് സുരക്ഷിതമായ നിലനില്‍പ്പുള്ളൂ എന്നും മോദി പറഞ്ഞു. അതല്ലെങ്കില്‍ കോണ്‍ഗ്രസ് ഹിന്ദുക്കളുടെ സംവരണാനുകൂല്യം മുഴുവന്‍ തട്ടിപ്പറിക്കുമെന്നും മോദി ഓര്‍മ്മിപ്പിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റു പിന്നാക്ക വിഭാഗം എന്നിവരുടെ ഒന്നിച്ചു നില്‍ക്കുമ്പോഴുള്ള കരുത്തിനെ തകര്‍ക്കാനാണ് കോണ്‍ഗ്രസിലെ രാജകുമാരനും (രാഹുല്‍ ഗാന്ധി) ഇന്ത്യാ ബ്ലോക്കും ശ്രമിക്കുന്നത്. ഹിന്ദുമതത്തിലെ ഒരു സമുദായത്തെ മറ്റൊരു സമുദായവുമായി തമ്മിലടിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതുവഴി ഹിന്ദുസമുദായത്തിന്റെ കൂട്ടായ്മ തകര്‍ക്കുകയാണ് ലക്ഷ്യം.പണ്ടു മുതലേ പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റു പിന്നാക്ക വിഭാഗം എന്നിവര്‍ക്ക് സംവരണം നല്‍കുന്നത് കോണ്‍ഗ്രസിന് ഇഷ്ടമില്ലായിരുന്നു. നെഹ്രുമുതല്‍ ഇന്ദിരാഗാന്ധി തൊട്ട്, രാജീവ് ഗാന്ധി വരെ ആര്‍ക്കും ഹിന്ദുമതത്തിലെ സമുദായങ്ങള്‍ക്ക് സംവരണം നല‍്കുന്നതില്‍ താല്പര്യമില്ലായിരുന്നു- മോദി ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക