മലയാളത്തില്‍ സംഗീതയ്ക്ക് പ്രേക്ഷകപ്രശംസ നേടിക്കൊടുത്ത ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള. ചിത്രത്തില്‍ ശ്രീനിവാസന്റെ ഭാര്യയായിട്ടാണ് സംഗീത അഭിനയിച്ചത്. അതില്‍ അഭിനയിക്കുമ്പോള്‍ 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഒരിടവേളയക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്ന സംഗീത തന്റെ പഴയകാല സിനിമ അനുഭവങ്ങള്‍ ഫില്‍മി ബീറ്റിന് നല്കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ്
‘ചിന്താവിഷ്ടയായ ശ്യാമളയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ആ സൈറ്റിലെ ഏറ്റവും ചെറിയ ആര്‍ട്ടിസ്റ്റായിരുന്നു. ബാക്കി തിലകന് ചേട്ടന് അടക്കമുള്ള എല്ലാവരും സീനറായിട്ടുള്ള ആര്‍ട്ടിസ്റ്റുകളാണ്. 19 വയസില്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചതിലൊന്നും എനിക്കൊരു കുഴപ്പവും തോന്നിയിട്ടില്ല. അതിനു മുന്‍പ് തമിഴിലും ഞാന്‍ ഒരു പടം ചെയ്തിരുന്നു. അത് ചെയ്യുമ്പോള്‍ 15 വയസ്സ് പൂര്‍ത്തിയായിട്ടേയുള്ളൂ. അതില്‍ അഞ്ചു വയസ്സുള്ള കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിച്ചത്.’
‘ചിന്താവിഷ്ടയായ ശ്യാമളയില്‍ അഭിനയിച്ചതും അതിലെ ഡയലോഗുകളും എന്റെ ഒരു വിഷമഘട്ടത്തില്‍ പോലും ഓര്‍ക്കേണ്ടി വന്നിട്ടുണ്ട്. ചിത്രത്തിലെ ഹിറ്റ് ഡയലോഗാണ് ‘അയ്യോ അച്ഛാ പോകല്ലേ’ എന്ന് തുടങ്ങുന്നത്. ശരിക്കും യഥാര്‍ഥത്തില്‍ എന്റെ അച്ഛന് മരിച്ചു കിടക്കുമ്പോള്‍ എനിക്ക് ഈ ഡയലോഗ് ഓര്‍മ്മ വന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: