ആലപ്പുഴ:കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. സംഭവത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു
പന്തളം മാവേലിക്കര റോഡില്‍ വെട്ടിയാര്‍ ഇരട്ട പള്ളിക്കൂടത്തിന് സമീപമാണ് അപകടം.പരിക്കേറ്റ ഡ്രൈവര്‍ ആലപ്പുഴ സ്വദേശി മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമീപത്തെ ഇടറോഡിലൂടെ വേഗതയില്‍ കയറിവന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിക്കവെ നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് രാജീവിന്റെ ഉടമസ്ഥതയിലുള്ള കടയിലേക്ക് ബസ് ഇടിച്ചു കയറി.
ബസ് വരുന്നത് കണ്ടു കട ഉടമ രാജീവ് ഓടി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക