പാലക്കാട്: കൽപ്പാത്തിയിൽ ഉൾപ്പടെ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചേക്കാമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. ഏതെങ്കിലും ഭൂമിയില്‍ വഖഫ് ബോര്‍ഡ് വെച്ചാല്‍ ആളുകള്‍ക്ക് കയറാന്‍ പറ്റാത്ത അവസ്ഥയാവും. എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം എത്തിയിട്ടുണ്ടെങ്കിൽ അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. വഖഫ് ഉൾപ്പെടെ പാലക്കാടിനെ ബാധിക്കുന്ന ഒരുപാട് വിഷയങ്ങളുണ്ട്. വഖഫ് ബോര്‍ഡിന്റെ അവകാശവാദം നിസ്സാരമായി കാണാനാകില്ല
മുനമ്പത്തെ പ്രശ്നം സാധാരണക്കാർ ഉൾപ്പടെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാകുമെന്നും ഫലത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.എല്ലാ വിഭാഗത്തിലുള്ള ജനങ്ങളും ഭയപ്പെടുന്ന വിഷയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക