ധര്‍മാനന്ദ സാരംഗി ഡയറക്ടര്‍ ജനറല്‍ (റോഡ് വികസനം) & സ്‌പെഷ്യല്‍ സെക്രട്ടറി, റോഡ് ഗതാഗത & ഹൈവേ മന്ത്രാലയം
ബിദൂര്‍ കാന്ത് ഝാ ഡയറക്ടര്‍ (നവീന സാങ്കേതികവിദ്യ), റോഡ് ഗതാഗത & ഹൈവേ മന്ത്രാലയം
രാജ്യത്തിന്റെ ദീര്‍ഘകാല സാമൂഹ്യ-സാമ്പത്തിക വികസനത്തിന് കരുത്തുറ്റതും സുസ്ഥിരവുമായ റോഡ് ഗതാഗതം അനിവാര്യമാണ്. സുരക്ഷ, ലോജിസ്റ്റിക് കാര്യക്ഷമത, ഉപയോക്തൃ സൗകര്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം അതിവേഗ ഗതാഗത സൗകര്യമൊരുക്കുന്നതിനും മികച്ച റോഡ് സൗകര്യം ആവശ്യമാണ്. മാത്രമല്ല, ഇതു ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുസ്ഥിരമാകുകയും വേണം. പരമ്പരാഗതമായി കല്ല്, ഫലഭൂയിഷ്ഠ മണ്ണ്, മണല്‍ തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ ശോഷണം, മരങ്ങള്‍ മുറിക്കല്‍, ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളല്‍ തുടങ്ങിയവയുമായി റോഡ് നിര്‍മാണം ബന്ധപ്പെട്ടിരിക്കുന്നു. സുസ്ഥിര വികസനം കൈവരിക്കുന്നതിന് ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.
ഉദാഹരണത്തിന്, ഒരു വരി-കി.മീ റോഡ് നിര്‍മാണത്തിനു മികച്ച നിലവാരമുള്ള 20,000 ടണ്‍ (ഏകദേശം) കല്ലുകള്‍ ആവശ്യമാണ്. കൂടാതെ, ദേശീയ പാതയുടെ ഓരോ വരി-കിലോമീറ്ററിന്റെയും നിര്‍മാണ ഫലമായി പ്രതിവര്‍ഷം 24-30 ടണ്‍ വരെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ സൃഷ്ടിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഹരിതഭാവിക്കും നെറ്റ് സീറോയ്‌ക്കും വേണ്ടിയുള്ള കാഴ്ചപ്പാടുപ്രകാരം, 2070-ഓടെ ഭാരതം”നെറ്റ് സീറോ”യിലെത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. അതിനാല്‍, പ്രകൃതിവിഭവങ്ങളുടെ പരിമിതമായ കരുതല്‍ ശേഖരം സംരക്ഷിക്കുന്നതിനും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്‌ക്കുന്നതിനും റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം താഴെ പറയുന്ന തത്വങ്ങള്‍ അടിസ്ഥാനമാക്കി ഹൈവേകളുടെ ആസൂത്രണം, രൂപകല്‍പ്പന, നിര്‍മാണം, അറ്റകുറ്റപ്പണികള്‍ എന്നിവയ്‌ക്കു പദ്ധതിയിടുന്നു.
പുതിയ സാമഗ്രികള്‍, പ്രക്രിയകള്‍, സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചുള്ള രൂപകല്‍പ്പനയുടെ ഫലപ്രദമായ വിനിയോഗം സാമഗ്രികള്‍ ലാഭിക്കല്‍, ദീര്‍ഘായുസ്, വേഗമേറിയ നിര്‍മാണം മുതലായവയ്‌ക്ക് കാരണമാകുന്നു.
പ്രകൃതിവിഭവങ്ങളുടെ ഉപഭോഗം പരമാവധി കുറയ്‌ക്കല്‍, പ്രാദേശികമായി ലഭ്യമായ സാമഗ്രികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, പരിസ്ഥിതി സൗഹൃദ ബദല്‍സാമഗ്രികളുടെ ഉപയോഗം, പാഴ്വസ്തുക്കളുടെ ഉപയോഗം കുറയ്‌ക്കലും പുനരുപയോഗവും പുനഃചംക്രമണവും, ജലം, മണ്ണ്, സസ്യജന്തുജാലങ്ങള്‍ എന്നിവയുടെ സംരക്ഷണം, ഹരിത നിര്‍മാണരീതികള്‍ സ്വീകരിക്കല്‍, കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ നിര്‍മാണ ഉപകരണങ്ങളുടെയും യന്ത്രസാമഗ്രികളുടെയും ഉപയോഗം, ഊര്‍ജസംരക്ഷണം, ഭൂസൗന്ദര്യവത്കരണവും തൈകള്‍ നടലും,ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍, ജലമലിനീകരണം, അന്തരീക്ഷത്തിലെ ശബ്ദനില, മണ്ണൊലിപ്പ്, മലിനീകരണം എന്നിവ തടയലും നിയന്ത്രിക്കലും, അസ്ഥിര-ഖര-ദ്രവമാലിന്യങ്ങള്‍ കൈകാര്യം ചെയ്യലും നിര്‍മാര്‍ജനവും.
ജീവിതചക്രത്തിന്റെ ചെലവ് അടിസ്ഥാനമാക്കിയുള്ള വിലയിരുത്തല്‍ സുസ്ഥിരവികസനം കൊണ്ടുവരുന്നതിനായി വിവിധ ദേശീയ പാത പദ്ധതികളിലെ അത്തരം സാമഗ്രികള്‍, സാങ്കേതികവിദ്യ എന്നിവയുടെ ഉപയോഗത്തിലെ സുപ്രധാന നേട്ടങ്ങള്‍ ദൈര്‍ഘ്യമേറിയ പാലത്തിനായി അള്‍ട്രാ-ഹൈ പെര്‍ഫോമന്‍സ് ഫൈബര്‍ റീ ഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മിച്ച/നിര്‍മാണത്തിലിരിക്കുന്ന പാലങ്ങള്‍- 65.
സംസ്‌കരിച്ച സ്റ്റീല്‍ സ്ലാഗ് ഉപയോഗിച്ചത് 2.6 ദശലക്ഷം മെട്രിക് ടണ്‍ ബിറ്റുമിനസ് മിശ്രിതങ്ങളിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് 2830 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചു
മുനിസിപ്പല്‍ ലാന്‍ഡ്ഫില്ലിന്റെ നിഷ്‌ക്രിയ വസ്തുക്കള്‍ ഉപയോഗിച്ചത് 2.4 ദശലക്ഷം മെട്രിക് ടണ്‍. മുളകൊണ്ടുള്ള ക്രാഷ് ബാരിയര്‍ (8.5 കി.മീ.) പിഴുതെടുത്ത മരങ്ങള്‍ മാറ്റിനടല്‍ (70,000) മണ്ണിന്റെ സ്ഥിരത, പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് ഘടകങ്ങള്‍, ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ബിറ്റുമിനസ് മിശ്രിതങ്ങള്‍, വിവിധ തരം ജിയോസിന്തറ്റിക്്‌സ്, കയര്‍/ചണം പോലുള്ള പ്രകൃതിദത്ത പായകള്‍, നിലവിലുള്ള ബിറ്റുമിനസ് നടപ്പാതകളുടെ പുനരുപയോഗം, പൂര്‍ണതോതിലുള്ള പുനരുദ്ധാരണം, തുരങ്ക-മണ്ണിടിച്ചില്‍ സാമഗ്രികളുടെ പുനരുപയോഗം, കെട്ടിട നിര്‍മാണ-പൊളിക്കല്‍ മാലിന്യങ്ങളുടെ ഉപയോഗം, ബയോ-ബിറ്റുമിന്‍, ഉറപ്പിച്ച കോണ്‍ക്രീറ്റിനായി സ്റ്റീല്‍ ബാറുകള്‍ക്ക് പകരം ഫൈബര്‍ റീഇന്‍ഫോഴ്‌സ്ഡ് പോളിമര്‍ റീബാറുകള്‍ മുതലായവ വ്യത്യസ്ത ദേശീയ പാത പദ്ധതികളില്‍ വ്യത്യസ്ത അളവില്‍ ഉപയോഗിക്കുന്നു.
സാധാരണഗതിയില്‍, എന്‍എച്ച്എഐ വികസിപ്പിച്ച 135 കിലോമീറ്റര്‍ നീളമുള്ള കിഴക്കന്‍ പ്രാന്ത അതിവേഗപാതാ ഹരിത ഹൈവേ പദ്ധതിയുടെ മാതൃകയായി ഇതു കണക്കാക്കാം.
സൗരോര്‍ജ ഉല്‍പ്പാദനം:
4 മെഗാവാട്ട് ശേഷി
ചെടികള്‍ക്കുള്ള തുള്ളിനന സംവിധാനം
ഓരോ 500 മീറ്ററിലും മഴവെള്ള
സംഭരണ സംവിധാനം
ഏകദേശം 12 ദശലക്ഷം ഫ്‌ളൈ
ആഷ് ഉപയോഗിച്ചു.
വിപുലമായ തൈ നടല്‍:
2.6 ലക്ഷം മരങ്ങള്‍ നട്ടു
ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഹരിത ദേശീയ പാത ഇടനാഴി പദ്ധതികള്‍ സുസ്ഥിര സാങ്കേതികവിദ്യകളുടെ ഉപയോഗത്തിന്റെ മറ്റൊരു ഉദാഹരണമാണ്. മൊത്തം 783 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 23 നിര്‍മാണ പാക്കേജുകള്‍ ഉള്‍പ്പെടുന്ന ദേശീയ പാതകളുടെ ഏഴു ഭാഗങ്ങള്‍ ഹരിത ദേശീയപാത ഇടനാഴിയുടെ കീഴില്‍ ഏറ്റെടുത്തു. കയര്‍/ചണപ്പായ, ഹൈഡ്രോസീഡിങ്, ഗ്രീന്‍ സ്ട്രിപ്പുള്ള പരസ്പരബന്ധിത ചങ്ങലക്കണ്ണികള്‍, മുളത്തോട്ടങ്ങള്‍, രാമച്ചം, ഹെഡ്ജ് ബ്രഷ് ലെയറിങ്, പുനഃചംക്രമണം തുടങ്ങിയ ഹരിത വസ്തുക്കള്‍/സാങ്കേതികവിദ്യകള്‍ ഈ പദ്ധതിയില്‍ ഉപയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: