തിരുവനന്തപുരം : മലയിന്‍കീഴില്‍ വീടിന്റെ ഷീറ്റ് തുളച്ച് വെടിയുണ്ട അകത്ത് പതിച്ചു. വീടിന് സമീപമുളള ഫയറിംഗ് പരിശീലന കേന്ദ്രത്തില്‍നിന്ന് ലക്ഷ്യം തെറ്റി വെടിയുണ്ട എത്തിയതാകാമെന്നാണ് നിഗമനം.
മലയിന്‍കീഴ് വിളവൂര്‍ക്കലാണ് സംഭവം. സംഭവ സമയം വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല.
മുമ്പും സമാന രീതിയില്‍ സമീപത്തെ വീടുകളില്‍ വെടിയുണ്ട പതിച്ചിട്ടുണ്ട്.മലയന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു. പുറത്ത് പോയിരുന്ന വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് ഹാളിലെ സോഫയില്‍ വെടിയുണ്ട കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക