കണ്ണൂര്‍: മണക്കടവിലെ ബിജെപി പ്രവര്ത്തകന് രാജനെ കൊല ചെയ്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. തലശേരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഫിലിപ്പ് തോമസാണ് വിധി പ്രസ്താവിച്ചത്.
സിപിഎം പ്രവര്‍ത്തകരായ ഏഴ് പേരെയാണ് വെറുതെ വിട്ടത്. 2014 ഡിസംബര്‍ ഒന്നിനാണ് കൊലപാതകം നടന്നത്.
പയ്യന്നൂരിലെ പാര്‍ട്ടി പരിപാടി കഴിഞ്ഞ് ജീപ്പില്‍ മടങ്ങുകയായിരുന്ന രാജന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ രാജന് ചികിത്സയിലിരിക്കെ 2015 ഫെബ്രുവരി 14 ന് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: