മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോകളും റീലുകളും കാണുന്നതാണ് ഒഴിവുസമയങ്ങളില്‍ ഇന്നത്തെ തലമുറയുടെ ശീലം. എന്നാല്‍ ചില വീഡിയോകളുടെ ക്വാളിറ്റി കുറയുന്നത് ആസ്വാദനത്തെ ബാധിക്കാറുണ്ട്. ഇതിനാല്‍ തന്നെ ചില ഇന്‍സ്റ്റ വീഡിയോകളുടെ മാത്രം ക്വാളിറ്റി താഴുന്നതിനെ വിമര്‍ശിക്കുന്നവര്‍ ഏറെയാണ്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഇന്‍സ്റ്റ വീഡിയോകളുടെ ക്വാളിറ്റി കുറയുന്നത് എന്ന് നോക്കിയാലോ?
ചില ഇന്‍സ്റ്റഗ്രാം വീഡിയോകളുടെ മാത്രം ക്വാളിറ്റി കുറയുന്നതിന്റെ കാരണം ഇപ്പോഴിതാ ഇന്‍സ്റ്റ തലവന്‍ ആദം മോസ്സെരി വ്യക്തമാക്കിയിരിക്കുകയാണ്. ‘പഴയതോ വലിയ പോപ്പുലാരിറ്റിയില്ലാത്തതോ ആയ വീഡിയോകളുടെ ക്വാളിറ്റിയാണ് ഇന്‍സ്റ്റഗ്രാം കുറയ്‌ക്കുന്നത്. കഴിയുന്നത്ര വീഡിയോകള്‍ മികച്ച ക്വാളിറ്റിയില്‍ കാണിക്കാനാണ് ഞങ്ങള്‍ പൊതുവെ ആഗ്രഹിക്കുന്നത്. എന്നാല്‍ ഏറെക്കാലമായി ആളുകള്‍ കാണാത്ത ഒരു വീഡിയോയാണേല്‍ ഞങ്ങള്‍ അതിന്റെ വീഡിയോ ക്വാളിറ്റി കുറയ്‌ക്കാറുണ്ട്. വീഡിയോയുടെ ആരംഭത്തില്‍ മാത്രമായിരിക്കും ഏറെ കാഴ്ചക്കാരുണ്ടായിരുന്നിരിക്കുക എന്ന കാരണത്താലാണിത്. ആ വീഡിയോ വീണ്ടും ഏറെപ്പേര്‍ കാണുകയാണേല്‍ ക്വാളിറ്റി ഉയര്‍ത്താറുണ്ട്. ഒരു വ്യക്തിഗത വ്യൂവര്‍ തലത്തിലല്ല ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ കാഴ്ചക്കാരെ സൃഷ്ടിക്കുന്ന വീഡിയോ ക്രിയേറ്റര്‍മാരോട് ദൃശ്യങ്ങളുടെ ക്വാളിറ്റിയുടെ കാര്യത്തില്‍ ചായ്വുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വീഡിയോകളുടെ ക്വാളിറ്റിയിലുണ്ടാകുന്ന മാറ്റം ഭീമമല്ലെന്നും ക്വാളിറ്റിയിലല്ല, കണ്ടന്റിന്റെ മേന്‍മയിലാണ് കാര്യമിരിക്കുന്നത് എന്നുമാണ് ഈ വിമര്‍ശനങ്ങള്‍ക്ക് മോസ്സെരി നല്‍കിയ പ്രതികരണം. എന്തായാലും വലിയ ചര്‍ച്ചയാണ് ഈ പ്രതികരണങ്ങള്‍ ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക