പാലക്കാട്: പിരായിരി പഞ്ചായത്തിലെ വലിയമ്മക്കാവില്‍ നിന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ പ്രഭാത പര്യടനം ആരംഭിച്ചത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. മാലിന്യ സംസ്‌കരണത്തിനും ഇവിടെ പദ്ധതികള്‍ ഇല്ലെന്നും ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങളെല്ലാം നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതായും സ്ഥാനാര്‍ഥി പറഞ്ഞു.
നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടാല്‍ പാലക്കാട് നഗരസഭയില്‍ അമൃത് പദ്ധതിക്ക് കീഴില്‍ നടപ്പാക്കിയതിന് സമാനമായ രീതിയില്‍ ശുദ്ധജല വിതരണ പദ്ധതി കൊണ്ട് വരുമെന്നും സ്ഥാനാര്‍ഥി ഉറപ്പ് നല്‍കി.
പിരായിരി പഞ്ചായത്തിലെ കുന്നംകുളങ്ങര അമ്പലപറമ്പ്, നെഹ്‌റു കോളനി, ഗംഗാ നഗര്‍ എന്നിവിടങ്ങളിലും, പിരായിരി ടൗണിലും സ്ഥാനാര്‍ഥിയെത്തി വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് പിരായിരി പഞ്ചായത്ത് ഓഫീസിലെത്തി ജീവനക്കാരോട് വോട്ടഭ്യര്‍ഥിച്ചു.
ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രട്ടറി എ. ഗംഗാധരന്‍, ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രന്‍ തരൂര്‍, മണ്ഡലം പ്രസിഡന്റെ കെ. വിജേഷ്, ജന. സെക്രട്ടറി രാജു, ട്രഷറര്‍ രാജേഷ്, സെക്രട്ടറി മോഹന്‍ദാസ്, വാര്‍ഡ് മെമ്പറും മണ്ഡലം വൈസ് പ്രസിഡന്റുമായ വിനീത, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുദേവന്‍, വൈസ് പ്രസിഡന്റ് ഗിരീഷ്, ഏരിയ ജനറല്‍ സെക്രട്ടറി സന്ദീപ് തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
വൈകുന്നേരത്തെ സ്ഥാനാര്‍ഥി പര്യടനത്തിന്റെ ഭാഗമായുള്ള റോഡ് ഷോ ശേഖരീപുരത്ത് നിന്നാണ് ആരംഭിച്ചത്. പാലക്കാടിന്റെ സമഗ്ര വികസനത്തിനും കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും എന്‍ഡിഎ ജയിക്കണമെന്ന് സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എല്ലാ വര്‍ഷവും നെല്ലിന്റെ സംഭരണ വില വര്‍ധിപ്പിക്കുമ്പോഴും സംസ്ഥാനത്ത് സംഭരണ വില കുറയ്‌ക്കുന്നു. 23 രൂപ സംഭരണ വില കേന്ദ്രം നിശ്ചയിക്കുമ്പോള്‍ സംസ്ഥാനത്ത് സംഭരണ വില എത്രയെന്നതില്‍ ഇപ്പോഴും തീരുമാനം ഇല്ലാത്ത സ്ഥിതിയാണ്.
19 രൂപക്ക് വരെ സ്വകാര്യ അരിമില്ലുകള്‍ക്ക് നെല്ല് വില്‍ക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. ഇത്രയും രൂക്ഷമായ കാര്‍ഷിക പ്രതിസന്ധി ഉണ്ടായിട്ടും അത് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്നും സ്ഥാനാര്‍ഥി പറഞ്ഞു.
ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ജില്ലാ കമ്മിറ്റി അംഗം സുന്ദരേശന്‍, ജില്ലാ സെക്രട്ടറി സ്മിതേഷ് തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ സംസാരിച്ചു. പ്രിയദര്‍ശനി നഗര്‍, മാട്ടുമന്ത, കാളിപ്പാറ, മുരുഗണി തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ റോഡ് ഷോയ്‌ക്ക് സ്വീകരണം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: