കോട്ടയം : എരുമേലിയില്‍ കടന്നല്‍ ആക്രമണത്തില്‍ വയോധികയും മകളും മരിച്ചു. ഇഞ്ചക്കുഴി സ്വദേശിനി കുഞ്ഞുപെണ്ണ(108), മകള്‍ തങ്കമ്മ എന്നിവരാണ് മരിച്ചത്.
കടന്നല്‍ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്.ചൊവ്വാഴ്ചയാണ് ഇവര്‍ക്ക് കടന്നലിന്റെ കുത്തേറ്റത്.
ഇഞ്ചക്കുഴി കാവനാല്‍ വീടിന്റെ പറമ്പിലെ കുരുമുളക് ചെടിയില്‍ കൂടുകൂട്ടിയ കടന്നലുകളാണ് വീട്ടുകാരെ ആക്രമിച്ചത്. കടന്നല്‍ കുത്തേറ്റ ഉടന്‍തന്നെ നാട്ടുകാര്‍ നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ കുഞ്ഞുപ്പെണ്ണിന്റെ ആരോഗ്യ സ്ഥിതി വഷളാവുകയായി മരണം സംഭവിച്ചു. പിന്നാലെ ഗുരുതരാവസ്ഥയില്‍ ആയിരുന്ന മകള്‍ തങ്കമ്മയും മരിച്ചു.
വനാതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. വനംകുളവി ഇനത്തില്‍പ്പെട്ട കടന്നലുകളാണ് ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. തങ്കമ്മയുടെ സഹോദരനും ഇവരെ രക്ഷിക്കാന്‍ എത്തിയ മറ്റൊരു വ്യക്തിയുമാണ് ചികിത്സയില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക