കൊച്ചി: മുനമ്പം ജനതയെ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റിക്കൊടുത്തെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രന്‍. വേളാങ്കണ്ണി മാതാ ദേവാലയത്തിനു മുന്നില്‍ മുനമ്പത്ത് വഖഫ് ബോര്‍ഡിന്റെ ഭൂമി കൈയേറ്റത്തിനെതിരെ ബിജെപി സംസ്ഥാന സമിതി അംഗം ഇ.എസ്, പുരുഷോത്തമന്‍ നയിച്ച വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയപ്പോള്‍ ഇരുകൂട്ടരും മുനമ്പത്തെ ജനങ്ങളുടെ വിഷമതകളെക്കുറിച്ച് ബോധപൂര്‍വം മറന്നതെന്തിനെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി ഒരേ സമയം വേട്ടക്കാര്‍ക്കും ഇരകള്‍ക്കുമൊപ്പമാണ് നില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും കുടുംബങ്ങള്‍ സ്വസ്ഥമായിട്ട് ജീവിക്കുന്നത് പോലെ മുനമ്പത്തെ കുടുംബങ്ങള്‍ക്കും സ്വസ്ഥമായിട്ട് ജീവിക്കേണ്ടതുണ്ടെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.
ന്യൂനപക്ഷമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു, സംസ്ഥാന സമിതിയംഗം എന്‍.കെ. ശങ്കരന്‍കുട്ടി, മണ്ഡലം പ്രസിഡന്റ് എം.വി. വിനില്‍, ജനറല്‍ സെക്രട്ടറി ഷബിന്‍ ലാല്‍ തെക്കേടത്ത്, വി.വി. അനില്‍, ഷാജി കളത്തില്‍, കെ.എസ്. സിനോജ്, രാജീവ് വെണ്‍മലശ്ശേരി, സിമി തിലകന്‍, ടി.എ. ദിലീപ്, രാധിക രാജീവ്, ലക്ഷ്മി ജിതിന്‍, ലാല്‍ജിലാല്‍, സജിത്ത് കാക്കനാട്ട്, ബിജിത്ത് ചക്കമുറി, ഷിബു നെടുംപറമ്പില്‍ കെ.എം. എബി, ശ്രീചെറായി, സെബാസ്റ്റ്യന്‍, ബെന്നി, സിജി എന്നിവര്‍ സംബന്ധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക