മുംബൈ: ഓണ്‍ലൈനില്‍ ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയായ സ്വിഗ്ഗി ഓഹരി വിപണിയിലേക്ക്. ഓഹരികള്‍ വിറ്റ് 11,327 കോടി രൂപ സമാഹരിച്ച് കമ്പനിയുടെ പുതിയ വികസനപരിപാടികള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. ഏഴരലക്ഷം ഓഹരികള്‍ സ്വിഗ്ഗിയുടെ ജീവനക്കാര്‍ക്ക് വില്‍ക്കും. നിശ്ചയിക്കുന്ന വിലയേക്കാള്‍ 25 രൂപ കുറവിനാണ് സ്വിഗ്ഗി ജീവനക്കാര്‍ക്ക് വില്‍ക്കുക. അതുവഴി ജീവനക്കാര്‍ക്ക് പ്രചോദനം നല്‍കുകയാണ് ലക്ഷ്യം. കമ്പനിയുടെ ഓഹരിയുടമകളായാല്‍ ജീവനക്കാര്‍ കൂടുതല്‍ കഠിനമായി അധ്വാനിക്കും. കാരണം കമ്പനി കൂടുതല്‍ ലാഭം നേടിയാല്‍ മാത്രമേ ഓഹരിവില വര്‍ധിക്കുകയുള്ളൂ.
നേരത്തെ സൊമാറ്റോ എന്ന ഓണ്‍ലൈനില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഇന്ത്യയിലെ മുന്‍നിരക്കമ്പനിയും ഓഹരിവിപണിയില്‍ നിന്നും പണം സമാഹരിച്ചിരുന്നു. സ്വിഗ്ഗിയുടെ പ്രാഥമിക ഓഹരി വില്‍പന ബുധനാഴ്ച ആരംഭിക്കും. നവംബര്‍ 8 വരെയാണ് പ്രാഥമിക ഓഹരി വില്‍പന നടക്കുക. ഐപിഒയുടെ പ്രൈസ് ബാന്‍ഡ് 371 രൂപ മുതല്‍ 390 രൂപ വരെയാണ്.
2024 ജൂണ്‍ പാദത്തില്‍ സ്വിഗ്ഗി 611.1 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 3,310.11 കോടി രൂപയാണ് ഈ കാലയളവിലെ കമ്പനിയുടെ വരുമാനം. 2024 മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം നഷ്ടം 2,350.24 കോടി രൂപയിലെത്തിയിട്ടുണ്ട്. സേവനങ്ങള്‍ വിപുലീകരിക്കുക വഴി കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബിസിനസിന്റെ 53 ശതമാനവും സൊമാറ്റോയുടെ പക്കലാണ്. സ്വിഗിയുടെ ആകെ വിപണി മൂല്യം 99,000 കോടി രൂപയായാണ്. സൊമാറ്റോയുടെ വിപണി മൂല്യം 1.60 ലക്ഷം കോടി രൂപയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: