തിരുവനന്തപുരം: ക്ലാസിക്കല്‍ നര്‍ത്തകി സ്റ്റേജില്‍ എത്തിയാല്‍ അറിയാതെ കാഴ്ചക്കാരായ നമ്മള്‍ കൈകൂപ്പിപ്പോകുമെന്നും അവര്‍ ദേവിയെപ്പോലെയാണെന്നും സൂര്യ കൃഷ്ണമൂര്‍ത്തി. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒരു പെൺകുട്ടി ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഒഡീസിയൊക്കെ ചെയ്യുന്നുവെന്ന് കരുതുക. അവർ സ്റ്റേജിലേക്ക് വരുമ്പോൾ നമ്മൾ അറിയാതെ കൈ കൂപ്പി പോകും, കാരണം ദേവിയുടെ ഒരു രൂപം നമുക്ക് കിട്ടും.- സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
സിനിമാറ്റിക് ഡാൻസ് നിരോധിക്കേണ്ട ഒന്നാണെന്ന് സൂര്യ കൃഷ്ണമൂർത്തി. സിനിമാറ്റിക് ഡാൻസ് ഒപിയം പോലെ, അല്ലെങ്കിൽ കഞ്ചാവോ കള്ളോ പോലെ അത്രയും വൃത്തികെട്ട സാധനമാണ്. ഒരു തലമുറയെ തന്നെ ദുഷിപ്പിക്കുന്ന ഒന്നാണ് സിനിമാറ്റിക് ഡാൻസെന്നും സൂര്യ കൃഷ്ണമൂർത്തി കൂട്ടിച്ചേർത്തു.
“ഓണത്തിനൊക്കെ ചെയ്യുന്ന ഡാൻസ് ഓണവുമായി ബന്ധപ്പെട്ടതാണോ?. ഇങ്ങനെയുള്ളതല്ലേ ചെയ്യുന്നത്. അത് വളരെ ദോഷം ചെയ്യുന്ന ഒന്നാണ്, പെണ്ണുങ്ങളുടെ നഗ്നതയെ വിറ്റ് കാശാക്കുന്നത്. ഒരു പെൺകുട്ടി ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഒഡീസിയൊക്കെ ചെയ്യുന്നുവെന്ന് വച്ചോളൂ, അവർ സ്റ്റേജിലേക്ക് വരുമ്പോൾ നമ്മൾ അറിയാതെ കൈ കൂപ്പി പോകും, ദേവിയുടെ ഒരു രൂപം നമ്മുക്ക് കിട്ടും.”- കൃഷ്ണമൂര്‍ത്തി പറഞ്ഞു.
“അതേ പെണ്‍കുട്ടി സിനിമാറ്റിക് വരുമ്പോൾ എനിക്ക് വേറെ വികാരങ്ങളാണ് വരുന്നത്. അവർ സ്റ്റേജിൽ കയറുമ്പോൾ എനിക്ക് ദേവിയായി കാണാൻ പറ്റില്ല, വേറെയൊരു വികാരമാണ് മനസിൽ വരുന്നത്. എന്റർടെയ്ൻമെന്റിൽ സ്ത്രീകളുടെ നഗ്നത വിൽക്കരുത്. സിനിമാറ്റിക് ഡാൻസ് അതാണ്, താളമോ ശ്രുതിയോ ഒന്നുമില്ല. അവാർഡ് നൈറ്റുകൾ കണ്ടിട്ടില്ലേ. എല്ലാ ഡാൻസും ഒരുപോലെയായിരിക്കും. നമ്മൾ ഇത് പ്രോത്സാഹിപ്പിച്ചാൽ വരും തലമുറയെയും ബാധിക്കും.” – മറ്റൊരു സ്ത്രീയുടെ നഗ്നത എല്ലാവർക്കും ഇഷ്ടപ്പെടും. എന്നാൽ അത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. ഇത് തെറ്റാണ് എന്നാണ് ഞാൻ പറയുന്നത്. പെണ്ണുങ്ങൾ നഗ്നമായി ഡാൻസ് ചെയ്യുന്നതിന്റെ പുറകിൽ പടയണിയും തെയ്യവും കൊണ്ട് വന്ന് നിർത്തുന്നു. അതിനെ നമ്മൾ ചോദ്യം ചെയ്യണ്ടേ. ” അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: