കോഴിക്കോട്: കടിഞ്ഞാണ്‍ നഷ്ടപ്പെട്ട കുതിരയ്ക്കും ചരടു പൊട്ടിയ പട്ടത്തിനും അപ്പുറം നിയന്ത്രണം വിട്ട ജെ സി ബി പോലെയാണ് ഇന്നത്തെ മാധ്യമ പ്രവര്‍ത്തനമെന്ന് ജന്മഭൂമി എഡിറ്റര്‍ കെ എന്‍ ആര് നമ്പൂതിരി. എല്ലാം തകര്‍ക്കും. തകര്‍ന്നു കിടക്കുന്നത് കുഴച്ചു മറിക്കും. ‘ജന്മഭൂമി’ സുവര്‍ണ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന മാധ്യമ സെമിനാറില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിച്ചതിന് നേര് വിപരീതമായ രീതിയാണ് ഇന്ന് നടക്കുന്നത്. വാര്‍ത്ത സത്യസന്ധമായിരിക്കണം ആരോപണവിധേയന്റേയും അഭിപ്രായം കേള്‍ക്കണം തുടങ്ങി ജേര്‍ണലിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും പാലിക്കുന്നില്ല.
എവിടെ നിന്നോ ആരോ നിയന്ത്രിക്കുന്ന സംവിധാനത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ മാറി. ഈ പോക്ക് എങ്ങനെ ശരിയാക്കും എന്നാലോചിച്ചാല്‍ ബുദ്ധിമുട്ടാണ് എന്നതാണ് ഉത്തരം കിട്ടുക- കെ എന്‍ ആര് പറഞ്ഞു.
പ്രമുഖ ചിന്തകന്‍ എസ്. ഗുരുമൂര്‍ത്തി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, മുന്‍ എഡിറ്റര്‍ കെവിഎസ് ഹരിദാസ്, മാകോ ഡയറക്ടര്‍ എ കെ അനുരാജ്, കണ്ണൂര്‍ എസ്എന്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. സി പി സതീശ്, എം സുധീന്ദ്ര കുമാര്‍, എം എന്‍ സുന്ദര്‍രാജ് എന്നിവര്‍ സംസാരിച്ചു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: