ലണ്ടന്‍: ലോകത്തിലെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പുറത്തുവിട്ട് ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക. 199 രാജ്യങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനം സിംഗപ്പൂര്‍ നിലനിര്‍ത്തി.
സിംഗപ്പൂര്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 195 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, സ്പെയിന് തുടങ്ങിയ അഞ്ച് രാജ്യങ്ങളാണ് പട്ടികയില്‍ രണ്ടാം സ്ഥാനം പങ്കിടുന്നത്. ഈ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര പോകാം.
ഓസ്ട്രിയ, ഡെന്മാര്ക്ക്, ഫിന്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ലക്സംബര്‍ഗ്, നെതര്‍ലന്‍ഡ്, ദക്ഷിണ കൊറിയ, സ്വീഡന് എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനം പങ്കിടുന്നത്. ഇവിടങ്ങളിലെ പാസ്പോര്‍ട്ട് ഉപയോഗിച്ച് 191 രാജ്യങ്ങളിലേക്ക് വിസരഹിത യാത്ര നടത്താന്‍ സാധിക്കും. പട്ടികയില്‍ 83-ാം സ്ഥാനത്താണ് ഭാരതം. ഭാരതത്തിന്റെ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 58 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: