ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഹിന്ദിയില്‍ മറുപടി നല്‍കുന്നതിനെതിരെ കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിംഗ് ബിട്ടുവിന് മലയാളത്തില്‍ കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രതിഷേധം. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മന്ത്രി ഹിന്ദിയില്‍ നല്‍കുന്നതാണ് ബ്രിട്ടാസിനെ പ്രകോപിപ്പിക്കുന്നത്. ഹിന്ദിയിലുള്ള മറുപടിക്ക് എതിരെ മലയാളത്തിലുള്ള കത്തെഴുതി പ്രതിഷേധമറിയിക്കുകയാണ് ലക്ഷ്യമെന്ന് ജോണ്‍ പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് നല്കിയ നോട്ടീസുകള്‍ക്ക് മന്ത്രി ഹിന്ദിയിലാണ് മറുപടി നല്‍കിയെതന്നും മറ്റ് എംപിമാര്‍ക്കും സമാന അനുഭവമുണ്ടെന്നും ജോണ്‍ പറയുന്നു. ഹിന്ദി ഔദ്യോഗിക ഭാഷയില്ലാത്ത സംസ്ഥാനങ്ങളുമായുള്ള ആശയവിനിമയത്തിന് ഇംഗ്ലീഷ് തന്നെ ഉപയോഗിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: