Kottayam

ശബരിമല തീര്‍ഥാടനം: എരുമേലിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ ക്യാമ്പ്

sabarimala pilgrimage: registration camp for guest wokers

Published by

കോട്ടയം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് എരുമേലി ഗ്രാമപഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് തൊഴില്‍വകുപ്പ് നവംബര്‍ 6,7,8 തിയതികളില്‍ എരുമേലി വ്യാപാര ഭവനില്‍ രജിസ്ട്രേഷന്‍ ക്യാമ്പ് നടത്തും. എരുമേലി ഗ്രാമപഞ്ചായത്തിലെ എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും ആധാര്‍ കാര്‍ഡ്, നിലവില്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍, തൊഴിലാളികളുടെ നാട്ടിലെ പോലീസ് സ്റ്റേഷന്റെ പേര് എന്നിവ സഹിതം തൊഴിലുടമകള്‍/കരാറുകാര്‍ ഈ ദിവസങ്ങളില്‍ ക്യാമ്പുകളില്‍ എത്തിച്ചു രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.) രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അതിഥി കാര്‍ഡ് ലഭിക്കും. കാര്‍ഡുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആവാസ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547655393, 9496007105

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by