തലശ്ശേരി: ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺ വീനറും ആർഎസ്എസ് ജില്ല ബൗദ്ധിക് പ്രമുഖുമായിരുന്ന ഇരിട്ടി പുന്നാട് അളോറ വാസുവിനെ മകൻ അശ്വിനികുമാറിനെ കൊലപ്പെടുത്തിയ കേസിൽ എൻഡിഎഫ് ഭീകരനും മൂന്നാം പ്രതിയുമായ ചാവശേരി നരയം പാറ മാണിക്കോത്ത് വല്ലത്ത് ഷരീഫ മൻസിലിൽ എം. വി മർഷൂക്കിന് (43) ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇയാൾ കുറ്റക്കാരനാണെന്ന് തലശേരി അഡീഷണൽ ജില്ലാ ജഡ്ജ് (ഒന്ന്) ഫിലിപ്പ് തോമസ് കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു.
ആയുധങ്ങൾ കൈവശം വയ്‌ക്കുക, പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങി ആറു വകുപ്പുകൾ ചുമത്തിയാണ് മർഷൂക്കിനെ ശിക്ഷിച്ചത്. കേസിലെ മറ്റ് പതിമൂന്ന് പ്രതികളെ കോടതി വിട്ടയച്ചിരുന്നു. 2005 മാർച്ച് പത്തിന് പേരാവൂരിലേക്കുള്ള യാത്രയ്‌ക്കിടെ ബസിൽ കയറി അശ്വിനി കുമാറിനെ വെട്ടിക്കൊല്ലുകയായിരുന്നു. 89 സാക്ഷികളിൽ 42 പേരെ കോടതി വിസ്തരിച്ചിരുന്നു.
കേസിലെ ഒന്നാം പ്രതി പുതിയ വീട്ടിൽ അസീസ് 2013 ഏപ്രിൽ 23ന് കണ്ണൂർ നാറാത്ത് തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ ആയുധപരിശീലനം നടത്തിയെന്ന കേസിൽ ഒന്നാം പ്രതിയായി കോടതി ശിക്ഷിച്ചിരുന്നു. സിപിഎം ചാവക്കാട് ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപിനെ വധിച്ച് കേസിലെ പത്താം പ്രതി പായം തണലോട്ട് യാക്കൂബും പന്ത്രണ്ടാം പ്രതി കരാട്ടെ ബഷീറും ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ്.
എട്ടാം പ്രതി പി.കെ ഷമീറിനെ വടകര എൻഡിപിഎസ് കോടതി എംഡിഎംഎ കേസിൽ 12 വർഷം തടവിനും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക