കശ്മീർ: ഞായറാഴ്ച ശ്രീനഗറിലുണ്ടായ ഗ്രനേഡ് ആക്രമണത്തിന് കാരണക്കാരായ ഭീകരർക്ക് ചുട്ടമറുപടി നൽകണമെന്ന നിർദേശവുമായി ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ. കേന്ദ്രഭരണ പ്രദേശത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്കുമാണ് ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകാൻ അദ്ദേഹം നിർദ്ദേശം നൽകിയത്.
ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തെക്കുറിച്ച് ഗവർണർ ഡിജിപി നളിൻ പ്രഭാതിനോടും സുരക്ഷാ ഏജൻസികളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും സംസാരിച്ചു. തീവ്രവാദികൾക്കും അവരുടെ കൂട്ടാളികൾക്കും ശക്തമായ പ്രത്യാക്രമണം നൽകണമെന്ന് അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു.
കൂടാതെ സാധാരണക്കാരെ ആക്രമിക്കുന്ന ഭീകരർക്ക് വലിയ വില നൽകേണ്ടിവരുമെന്ന് ഗവർണർ ഉറപ്പിച്ചു പറഞ്ഞതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. “ഭീകര സംഘടനകളെ തകർക്കാൻ നിങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്, ഈ ദൗത്യം പൂർത്തിയാക്കാൻ ഒരു കല്ലും ഉപേക്ഷിക്കരുത്,” – ഗവർണർ പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ആക്രമണത്തെ അപലപിച്ചിരുന്നു. ഞായറാഴ്ച ശ്രീനഗറിലെ തിരക്കേറിയ ഫ്ലീ മാർക്കറ്റിന് സമീപം ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റിരുന്നു.
മാർക്കറ്റിന് സമീപത്തെ സിആർപിഎഫ് ബങ്കറിന് നേരെ എറിഞ്ഞ ഗ്രനേഡ്ലക്ഷ്യം തെറ്റി റോഡരികിൽ പതിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: