Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കടമെടുത്തുള്ള ധൂര്‍ത്ത് നിയന്ത്രിച്ചേ പറ്റൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2024, 05:29 am IST
inEditorial

‘കാല്‍പണത്തിന്റെ പൂച്ചയ്‌ക്ക് മുക്കാല്‍പണത്തിന്റെ പാല്’ എന്ന അവസ്ഥയിലാണ് കേരളം. വരുമാനം നോക്കാതെയുള്ള ചെലവ്. അത് വര്‍ധിക്കുമ്പോള്‍ കടമെടുപ്പ് തകൃതി. കടമെടുക്കാന്‍ വൈകിയാല്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും മുടങ്ങുന്ന സ്ഥിതി. ഇത് കേരളത്തിന്റെ പൊതുവായ ശൈലിയാണ്. കേരളം സാമ്പത്തിക ഞെരുക്കത്തിന്റെ നടുക്കയത്തിലാണ്. കഷ്ടിച്ച് ശമ്പളം കൊടുക്കാനുള്ള പണം മാത്രമേ ട്രഷറിയിലുള്ളൂ. ട്രഷറികള്‍ക്ക് എപ്പോള്‍ താഴ്വീഴും എന്ന് നോക്കിയാല്‍ മതി. 2014-15 ല്‍ സംസ്ഥാന വരുമാനത്തിന്റെ പൊതുകടം 26.42 ശതമാനമായിരുന്നുവെങ്കില്‍ എല്‍ഡിഎഫ് ഭരണത്തില്‍ തോമസ് ഐസക്കിന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ അത് 30.22 ശതമാനമായി ഉയര്‍ന്നു. ഇപ്പോള്‍ അതും മറികടന്ന് പൊതുകടം വാണം പോലെ കുതിക്കുന്നു. അതിപ്പോള്‍ രണ്ടു ലക്ഷമാണോ മൂന്നു ലക്ഷമാണോ എന്ന് നോക്കിയാല്‍ മതി. ആളോഹരി കടം 70, 000 പിന്നിട്ടു. ബുദ്ധിമുട്ടുകളെല്ലാം തീരാനുള്ള ഒറ്റമൂലിയാണ് ജിഎസ്ടി വിഹിതം എന്നായിരുന്നു ഐസക്കിന്റെ വാദം. ഇപ്പോള്‍ അതും തകര്‍ന്നു.

കടംവാങ്ങി ധൂര്‍ത്തടിക്കുക. അത്യാവശ്യ കാര്യങ്ങള്‍ പോലും നടത്താതിരിക്കുക. ഉത്തരം ശൈലിക്ക് നിയന്ത്രണം അത്യാവശ്യമാണ്. കടം വാങ്ങി ധൂര്‍ത്തടിച്ച് കേരളത്തെ കടക്കെണിയില്‍പ്പെടുത്തുന്ന കേരള സര്‍ക്കാരിന് കേന്ദ്രത്തിന്റ പിടിവീഴുന്നു. കേരളത്തിന് ഇനി കടമെടുക്കണമെങ്കില്‍ സിഎജിയുടെ ഫിനാന്‍സ് അക്കൗണ്ട്സ് റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്‌ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയാണതില്‍ മുഖ്യം.

ജൂലൈയില്‍ തയാറായ റിപ്പോര്‍ട്ടില്‍ സിഎജി ഇനിയും ഒപ്പിട്ടിട്ടില്ല. സംസ്ഥാനത്തെ അക്കൗണ്ടന്റ് ജനറല്‍ തയാറാക്കുന്ന റിപ്പോര്‍ട്ടില്‍ ഒപ്പുവയ്‌ക്കേണ്ടത് സിഎജിയാണ്. സിഎജി തയാറാക്കുന്ന കരടു റിപ്പോര്‍ട്ട് സംസ്ഥാനത്തിനു നല്കും. ഇതില്‍ സംസ്ഥാനം അഭിപ്രായമറിയിച്ച് സിഎജിക്ക് അയയ്‌ക്കണം. സിഎജി ഒപ്പിടുമ്പോള്‍ റിപ്പോര്‍ട്ട് അന്തിമമാകും. ഇതാണ് നിയമസഭയില്‍ വയ്‌ക്കേണ്ടത്. ജൂലൈയില്‍ സംസ്ഥാനത്തിന് കരടു റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതു സംസ്ഥാനം അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്താതെ അംഗീകരിച്ച് സിഎജിക്ക് അയയ്‌ക്കുകയായിരുന്നു. അഭിപ്രായം രേഖപ്പെടുത്താത്ത റിപ്പോര്‍ട്ടില്‍ സിഎജി ഇതുവരെ ഒപ്പിട്ടിട്ടില്ല. റിപ്പോര്‍ട്ട് കിട്ടിയാല്‍ത്തന്നെ ഇനി അത് സഭയില്‍ വയ്‌ക്കണമെങ്കില്‍ പ്രത്യേക സമ്മേളനം വേണ്ടിവരും. അതുവരെ കടമെടുക്കാതെ പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതിയാണിന്ന്. കേന്ദ്രത്തെ കുറ്റപ്പെടുത്തി ജനത്തെ കബളിപ്പിക്കാന്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. ധനകാര്യം കൈകാര്യം ചെയ്യുന്നതിലെ ചിട്ടയും പിടിപ്പും പിടിപ്പു കേടുമൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന മട്ടിലാണ് പോക്ക്. പലതവണ കൊടുത്ത നിര്‍ദേശങ്ങളും മുന്നറിയിപ്പുകളുമൊന്നും ഗൗരവത്തിലെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടുമില്ല. കടമെടുത്താല്‍ ചിലവിന്റെ കണക്കു ബോധ്യപ്പെടുത്തുക എന്നത് സാമാന്യ മര്യാദയാണ്. സാമ്പത്തിക അരാജകത്വവും കേന്ദ്രവിരുദ്ധ പ്രസംഗവും ഒന്നും അതിനു പകരമാകില്ല. മറ്റു സംസ്ഥാനങ്ങള്‍ ചെയ്തുവരുന്ന, കൃത്യമായ സാമ്പത്തിക മാനേജ്‌മെന്റ് സംവിധാനത്തിലേക്ക് കേരളവും വന്നേ പറ്റൂ. ആ രീതിയില്‍ ചിന്തിക്കാന്‍ സംസ്ഥാനം ഭരിക്കുന്നവര്‍ക്ക് മനസ്സുണ്ടായാല്‍ കേരളം രക്ഷപ്പെടും. പക്ഷെ അപ്പോഴും, വരുത്തിവച്ച കടത്തില്‍ നിന്നു കരകയറാന്‍ കാലം കുറേയെടുക്കും.

Tags: Kerala GovernmentFinance Minister BalagopalBorrowing prodigality
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

പുതിയ വാര്‍ത്തകള്‍

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.