Sports

സേവന സന്നദ്ധരായി 1200ല്‍പരം വിദ്യാര്‍ത്ഥികള്‍; എസ്പിസി, എന്‍എസ്എസ്, സ്‌കൗട്ട്, ഗൈഡ്, ജെആര്‍സി തുടങ്ങയവ ഉള്‍പ്പെടും

Published by

കൊച്ചി: സംസ്ഥാന കായികമേള വിജയിപ്പിക്കുന്നതിന്റെ ഭാഗമായി 17 വേദികളിലേക്കും അക്കമഡേഷന്‍ സെന്ററുകളിലേക്കും ആവശ്യമായ വോളണ്ടിയേഴ്‌സ്‌ന് നിയോഗിച്ചു. അറുപതിലധികം സ്‌കൂളുകളില്‍ നിന്നായി 1200ല്‍ പരം എസ്പിസി എന്‍എസ്എസ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ജെ ആര്‍ സി തുടങ്ങിയ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളാണ് വോളണ്ടിയേഴ്‌സ് ആയി സേവനം ചെയ്യുന്നത്.

500 ഇലധികം അധ്യാപക വിദ്യാര്‍ത്ഥികളും വോളണ്ടിയേഴ്‌സ് ആയി സേവനമനുഷ്ഠിക്കും. ഭക്ഷണ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ വോളണ്ടിയേഴ്സിനെ നിയോഗിച്ചു. എല്ലാ കേന്ദ്രങ്ങളിലും വോളണ്ടിയേഴ്സിനെ നിയന്ത്രിക്കുന്നതിന് ആവശ്യമായ എക്‌സ്‌പോര്‍ട്ടിങ് ടീച്ചേഴ്‌സിനെയും ഒഫീഷ്യല്‍സിനെയും കൃത്യമായി നിര്‍ണയിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ആലപ്പുഴ പോലീസ് സൂപ്രണ്ട് തുടങ്ങിയവരും ആയി ഡിസ്‌കഷന്‍ നടത്തുകയും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പൂര്‍ണമായ സഹകരണവും സഹായവും ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും ആവശ്യമായ പോലീസിനെ നിയോഗിച്ചിട്ടുണ്ട് എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു വോളണ്ടിയേഴ്‌സ്‌ന് ആവശ്യമായ ബാഡ്ജുകള്‍ നേരത്തെ വിതരണം ചെയ്തു കൂടെ എക്‌സ്‌പോര്‍ട്ടിങ് ടീച്ചേഴ്‌സിന് ആവശ്യമായ ബാഡ്ജുകളും വിതരണം ചെയ്തു. ഓര്‍ഡര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ ബാബു എംഎല്‍എ കണ്‍വീനര്‍ പി കെ എം ഷഹീദ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക