ചണ്ഡീഗഢ് :കാനഡയിലെ സിഖ് വിരുദ്ധ ശക്തികള്‍ സിഖുകാരുടെ ചരിത്രവും സംസ്കാരവും ആചാരങ്ങളും അട്ടിമറിക്കുകയാണെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ് ജിപിസി). ഗുരുദ്വാരകളുടെ മുഴുവന്‍ ഉന്നത സമിതിയാണ് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ് ജിപിസി).
ഹര്‍ജിന്ദര്‍ സിങ്ങ് ധമിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എസ് ജിപിസി സമിതി സിഖ് വിരുദ്ധശക്തികള്‍ക്കെതിരെ ആഞ്ഞടിച്ചു. ഈ ശക്തികള്‍ സിഖുകാര്‍ വധിക്കപ്പെടുന്നതിനും കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും അമേരിക്കയും കൈകോര്‍ത്തുപിടിച്ച് ഈ പ്രശ്നത്തെ പരിഹരിക്കണമെന്നും എസ് ജിപിസി പറഞ്ഞു. ഖലിസ്ഥാന്‍ വാദത്തിന്റെ പേരില്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നതിനെയും എസ് ജിപിസി എതിര്‍ക്കുന്നു.
ഇന്ത്യാ കാനഡ ബന്ധം ഉലയുന്നത് ഒട്ടേറെ ഇന്ത്യക്കാരെ ബാധിക്കുന്നതായും എസ് ജിപിസി ആരോപിച്ചു. പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യയും കാനഡയും ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും എസ് ജിപിസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: