ദിസ്പൂർ : ഹിന്ദുക്കളെ ജാതിയുടെ പേരിൽ ഭിന്നിപ്പിച്ച് 100 ശതമാനം വോട്ട് നേടുന്നതിനായി ഒരു പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കുക മാത്രമാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഇങ്ങനെ തുടർന്നാൽ ഒരു ദിവസം ജാർഖണ്ഡിൽ 50 ശതമാനം ഹിന്ദുക്കൾ മാത്രം അവശേഷിക്കുന്ന അവസ്ഥ വരും . രാജ്യത്തിന് വേണ്ടത് ഡോക്ടർമാരെയും എഞ്ചിനീയർമാരെയും ആണെന്നും മുല്ലകളെ അല്ലെന്നും ഞാൻ പറഞ്ഞു. മദ്രസ പൂട്ടാനാകില്ലെന്ന് അസമിലെ ചിലർ പറയാറുണ്ടായിരുന്നു. അവർ ബഹളമുണ്ടാകുമെന്നും പറഞ്ഞു. ‘ശരി ബഹളമുണ്ടാക്കി കാണിക്ക്, ഞാനും കാണാം’ എന്ന് ഞാൻ പറഞ്ഞു. രാമക്ഷേത്ര നിർമാണ സമയത്തും ഇത്തരം നാടകങ്ങൾ നടന്നു . അന്നും ബഹളമുണ്ടാകുമെന്ന് ഇവർ പറയാറുണ്ടായിരുന്നു. ഒന്നും സംഭവിച്ചില്ല. ഹിന്ദുക്കൾ ഒന്നിച്ചപ്പോഴെല്ലാം ആർക്കും ഒരു കോലാഹലവും ഉണ്ടാക്കാൻ കഴിയില്ല.‘ അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തെ ഹിന്ദുക്കളുടെ സ്വത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ജാർഖണ്ഡിലെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ നുഴഞ്ഞുകയറ്റം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് തടയേണ്ടത് ആവശ്യമാണ്. മുമ്പ് 100-150 വനവാസികൾ താമസിച്ചിരുന്ന ഗ്രാമങ്ങളിൽ ഇന്ന് ഒരു ആദിവാസിയെയും കാണാനില്ല. വനവാസികളുടെ ഇസ്‌ലാമിക മതപരിവർത്തനം, ലൗ ജിഹാദ് തുടങ്ങിയവ അതിവേഗം വർധിച്ചു. ഇതിന് അവസാനം കാണണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: