ചെന്നൈ: മദ്രാസ് ചെസ്സില്‍ ഇന്ത്യ വളരെ പിന്നില്‍ നില്‍ക്കുന്ന നാളുകളില്‍ ഇന്ത്യയ്‌ക്ക് വേണ്ടി അഞ്ച് തവണ ലോകചെസ് കിരീടം നേടിയ വിശ്വനാഥന്‍ ആനന്ദിന്റെ കഥ സിനിമയാകുന്നു. തമിഴ് സംവിധായകന്‍ എ.എല്‍.വിജയ് ആണ് വിശ്വനാഥന്‍ ആനന്ദിന്റെ അപൂര്‍വ്വ വിജയകഥ സിനിമയാക്കുന്നത്.
ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി തലൈവി എന്ന സിനിമയെടുത്ത സംവിധായകനാണ് എ.എല്‍. വിജയ്. പ്രശസ്തവ്യക്തിത്വങ്ങളുടെ ജീവിതകഥ എടുക്കുന്നതില്‍ വിദഗ്ധനാണ് എ.എല്‍.വിജയ്. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച തലൈവിയില്‍ നായികയായത് കങ്കണ റണാവത്താണ്. മുന്‍പ് വന്‍വിജയം നേടി ‘മദ്രാസിപ്പട്ടണം’ എന്ന സിനിമയുടെ സംവിധായകനും എ.എല്‍.വിജയ് ആയിരുന്നു. ആനന്ദായി വേഷമിടാന്‍ എത്തുക ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു താരമായിരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ആ താരം ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
എഴുത്തുകാരനും സംവിധായകനുമായ ത്രിപാഠിയാണ് കഥ എഴുതുന്നത്. ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് വിശ്വനാഥന്‍ ആനന്ദ്. ചെസ്സില്‍ ഏറെക്കാലം ലോകശ്രദ്ധാകേന്ദ്രങ്ങളായിരുന്ന കാസ്പറോവിനെയും കാര്‍പോവിനെയും തോല്‍പിച്ച് ഒരിയ്‌ക്കല്‍ ചാമ്പ്യനായിട്ടുണ്ട് ആനന്ദ്. 2000ല്‍ ആദ്യമായി വിശ്വനാഥന്‍ ആനന്ദ് ലോകചാമ്പ്യനായി. പിന്നീട് അഞ്ച് തവണ ലോകചാമ്പ്യനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: