ഒറ്റദിവസം കൊണ്ട് 21 കോടിരൂപയിലധികം വാരിക്കൂട്ടി ട്രെൻഡാകുകയാണ് ‘ അമരൻ ‘ . തമിഴ്നാട്ടില്‍ നിന്നു മാത്രം 15 കോടി ചിത്രത്തിന് ലഭിച്ചു. വിജയ് ചിത്രം ‘ഗോട്ട്’ രജനികാന്തിന്റെ ‘വേട്ടയന്‍’ കമല്‍ഹാസന്റെ ‘ഇന്ത്യന്‍ 2’ എന്നീ സിനിമകളെക്കാള്‍ തുക റിലീസ് ദിനത്തില്‍ തന്നെ അമരന്‍ നേടി.
കശ്മീരിലെ ഷോപ്പിയാനിൽ 2014-ലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘അമരൻ’. മേജർ മുകുന്ദ് ആയി ശിവകാർത്തികേയനും ഭാര്യ ഇന്ദു റെബേക്കയായി സായ് പല്ലവിയുമാണ് എത്തിയത്. രാജ്‌കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ഇപ്പോഴിതാ ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് സൂപ്പർ സ്റ്റാർ രജനികാന്ത് .
നേരിട്ടെത്തിയാണ് രജനികാന്ത് അഭിനന്ദനം അറിയിച്ചത്. പ്രശംസിക്കുന്നതിന്റെ വീഡിയോ ശിവകാർത്തികേയൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
‘ ചിത്രം രാജ്കുമാർ നന്നായി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി സിനിമകൾ ഇന്ത്യൻ സൈന്യത്തെ കുറിച്ച് വന്നിട്ടുണ്ട്. എന്നാൽ ഇത് പോലെ ഒന്ന് വന്നിട്ടില്ല . ഛായാഗ്രാഹകൻ, സംഗീത സംവിധായകൻ, എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചു. ശിവകാർത്തികേയൻ മേജർ മുകുന്ദ് വരദരാജനായി ജീവിച്ചു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണിതെന്നും രജനികാന്ത് വീഡിയോയിൽ പറഞ്ഞു
സായ് പല്ലവിയും നന്നായി അഭിനയിച്ചു. സിനിമകണ്ടു കഴിഞ്ഞപ്പോൾ എന്റെ കണ്ണുനീർ നിന്ത്രിക്കാൻ കഴിഞ്ഞില്ല. ‘അമരൻ’ എനിക്ക് അത്രത്തോളം പേഴ്സണൽ അടുപ്പം തോന്നിയ ഒരു സിനിമയാണ്. കാരണം, എന്റെ രണ്ടാമത്തെ സഹോദരൻ 14 വർഷം പട്ടാളത്തിലായിരുന്നു. ചൈന യുദ്ധകാലത്ത് അദ്ദേഹം സൈന്യത്തിനൊപ്പം ഉണ്ടായിരുന്നു. എല്ലാവരും കാണേണ്ട സിനിമയാണിത് . പട്ടാളക്കാർ എത്രമാത്രം കഷ്ടപ്പെടുന്നുവെന്ന് നമുക്കറിയാം. അവർ സംരക്ഷിച്ചില്ലെങ്കിൽ നമ്മൾ ഇല്ല . ഇത്തരമൊരു സിനിമ ചെയ്തതിന് സിനിമാ ടീമിന് എന്റെ ആത്മാർത്ഥമായ അഭിനന്ദനം. നമ്മളെല്ലാം ഇന്ത്യക്കാരനാണെന്ന ആ സ്പിരിറ്റ് ഉണ്ടാകും . ഗ്രേറ്റ് മുകുന്ദ് ജയ് ഹിന്ദ് ‘ എന്നാണ് രജനികാന്തിന്റെ വാക്കുകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക: