Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അറസ്റ്റും ജാമ്യവും പ്രവാസവും ഒരു സബ് എഡിറ്ററുടെ ഓര്‍മ്മകള്‍; ജന്മഭൂമിയുടെ അമ്പതാം പിറന്നാളിനെ ആഹ്ലാദത്തോടെ വരവേറ്റ് രാമചന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2024, 01:01 pm IST
in Kerala

ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും മുകുന്ദന്റെ നോവലുകളും ഏറെ ഇഷ്ടപ്പെട്ടിരുന്ന മട്ടന്നൂര്‍ പഴശ്ശിരാജ കോളജ് വിദ്യാര്‍ത്ഥി കേരളത്തിലെ മാധ്യമ ചരിത്രത്തിന്റെ ഭാഗമായത് ജനസംഘം നേതാവ് കെ.ജി. മാരാരുടെ ഇടപെടലിലൂടെയാണ്.

കോഴിക്കോട്ട് നിന്ന് ജന്മഭൂമി എന്ന പത്രം സമാരംഭിക്കാനുള്ള ആലോചന നടക്കുമ്പോഴാണ് എഴുത്തിനോടും വായനയോടും താല്‍പര്യമുള്ളവരെ കണ്ടെത്താന്‍ ജനസംഘം നേതാക്കള്‍ പരിശ്രമിച്ചത്. എബിവിപിയുടെ കണ്ണൂര്‍ ജില്ലാജോയന്റ് സെക്രട്ടറിയായിരുന്ന കോമത്ത് രാമചന്ദ്രന്‍ എന്ന ബാബു അങ്ങനെ രാമചന്ദ്രന്‍ കക്കട്ടില്‍ എന്ന സബ്ബ് എഡിറ്ററായി മാറി. പി.വി.കെ. നെടുങ്ങാടിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ പത്രത്തിന്റെ വിരലിലെണ്ണാവുന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായി രാമചന്ദ്രന്‍ മാറി. എന്നാല്‍ പത്രം പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ പിന്നിടുമ്പോഴേയ്‌ക്കും അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളായി. പത്രാധിപരും പത്രം നടത്തിപ്പുകാരും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ രാമചന്ദ്രനും പോലീസ് പിടിയിലായി.

‘ കോഴിക്കോട്ട് അലങ്കാര്‍ ലോഡ്ജിലായിരുന്നു പി.വി.കെ. നെടുങ്ങാടിയടക്കമുള്ളവര്‍ താമസിച്ചിരുന്നത്. ജനസംഘം നേതാക്കളുടെയും കേന്ദ്രം അവിടെയായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷമുള്ള ഒളിപ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോഡ്ജില്‍ ഒരു യോഗം നടന്നിരുന്നു. യോഗം കഴിഞ്ഞതിന് ശേഷമാണ് പോലീസ് വിവരമറിഞ്ഞത്. രാത്രി രണ്ടുമണിയോടെ പോലീസ് ലോഡ്ജ് വളഞ്ഞു. നേതാക്കളെ തെരഞ്ഞെത്തിയ പോലീസ് നാണംകെട്ടു. ജന്മഭൂമിയുടെ ചുമതലക്കാരെ പോലീസ് അറസ്റ്റു ചെയ്തു. നാലു ദിവസം മാലൂര്‍കുന്നിലെ എആര്‍ക്യാമ്പിലായിരുന്നു.

പി.വി.കെ. നെടുങ്ങാടിയടക്കമുള്ളവരെ ജയിലില്‍ അടച്ചു. എനിക്ക് പിന്നീട് ജാമ്യം ലഭിച്ചു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം ജീവിതം മുംബൈയിലേക്ക് പറിച്ചു നട്ടു. പെയിന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെന്ന കമ്പനിയുടെ തുടക്കക്കാരനും നടത്തിപ്പുകാരനുമായതോടെ പത്രപ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറേണ്ടി വന്നു.’ നാദാപുരത്തിനടുത്ത് കല്ലാച്ചിയില്‍ വിശ്രമജീവിതം നയിക്കുന്ന രാമചന്ദ്രന്‍ ജന്മഭൂമിയുടെ ആദ്യനാളുകളേയും തന്റെ പത്രപ്രവര്‍ത്തനജീവിതത്തെയും ഓര്‍ത്തെടുക്കുന്നു. നാല് പേജിലായിരുന്നു പത്രം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, പുത്തൂര്‍മഠം ചന്ദ്രന്‍, സി. പ്രഭാകരന്‍ തുടങ്ങിയ പലരും തുടക്കത്തിലെ ജന്മഭൂമിയിലുണ്ടായിരുന്നു.

ദിവ്യദര്‍ശനം എന്ന ദൈ്വവാരികയുടെ നടത്തിപ്പുകാരനായും കുറച്ചു കാലം രാമചന്ദ്രന്‍ പ്രവര്‍ത്തിച്ചു. പിന്നീടുള്ള ജീവിതം മുംബൈയിലായിരുന്നു. കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണത്തിനെതിരെ ഒരു ബദല്‍ രാഷ്‌ട്രീയം ഉണ്ടാകണമെന്ന ആഗ്രഹത്തിലാണ് ജനസംഘം പ്രവര്‍ത്തനത്തിലേക്ക് രാമചന്ദ്രന്‍ എത്തുന്നത്. പേരാമ്പ്രയിലെത്തി ആര്‍എസ്എസ്സിന്റെ അന്നത്തെ കാര്യകര്‍ത്താവായിരുന്ന ദാമോദരന്‍ നായരെയാണ് ആദ്യം ബന്ധപ്പെട്ടത്. ജനസംഘവും സംഘദര്‍ശനവും തന്റെ
പാതയാണെന്ന് രാമചന്ദ്രന്‍ തിരിച്ചറിഞ്ഞു.

പിന്നീട് കടത്തനാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ ജനസംഘത്തിന്റെ വളര്‍ച്ചയുടെ ചരിത്രത്തില്‍ രാമചന്ദ്രന്റെ പേരുമുണ്ട്. ജന്മഭൂമിയുടെ അമ്പതാം പിറന്നാളിനെ ആഹ്ലാദത്തോടെയാണ് രാമചന്ദ്രനും വരവേല്‍ക്കുന്നത്. തുടക്കത്തില്‍ പത്രം നടത്തിപ്പിന്റെ എല്ലാ ദുരിതങ്ങളും ഏറ്റുവാങ്ങിയ ഓര്‍മ്മകള്‍. വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്ന ജന്മഭൂമിയെക്കുറിച്ച് പറയുമ്പോള്‍ പ്രായാധിക്യവും രോഗാവശതകളും അദ്ദേഹത്തെ അലട്ടുന്നില്ല.

മകന്‍ ശരത്ചന്ദ്രന്‍ മുംബൈയിലെ ബിസിനസ്സ് തുടരുന്നു, മകള്‍: ഡോ. ശ്രുതി രാമചന്ദ്രന്‍. പ്രമീളയാണ് ഭാര്യ.

Tags: ramachandranSub EditorJanmabhumi@50
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

News

മോദിയുമായി സാമ്യം…പയ്യന്നൂരിലെ രാമചന്ദ്രന് ദല്‍ഹിയില്‍ ആരാധകര്‍

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

Kerala

കൊല്ലത്തിന്റെ ടൂറിസം കുതിപ്പിന് ദിശകാട്ടി ജന്മഭൂമി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.