Entertainment

നടി അമല പോൾ‌ ഹിന്ദു മതം സ്വീകരിച്ചോ എന്ന് ആരാധകർ

Published by

മലയാളികളുടെ പ്രിയ നടി അമല പോൾ‌ ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ചത് ബാലിയിലാണ്. ജ​ഗതിന്റെ പങ്കാളിയായ ശേഷം അമല ഹിന്ദു മതം സ്വീകരിച്ചോ എന്നതാണ് ആരാധകരുടെ സംശയം. ദൈവങ്ങളുടെ ദ്വീപായ ബാലിയിൽ കുടുംബ സമേതം അമല പോൾ ദീപാവലി ആ​ഘോഷിച്ചുവെന്നതാണ് അതിന് കാരണം.

 

സഞ്ചാരികളുടെ സ്വര്‍ഗമായ ബാലി സ്പിരിച്വാലിറ്റിയും ക്ഷേത്രങ്ങളും ഇഷ്ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രമാണ്. എന്റെ ജന്മദിനമായ ഒക്ടോബർ 26 ദീപാവലി, ഞങ്ങളുടെ വിവാഹ നിശ്ചയ വാർഷികം നവംബർ 4 എന്നിവയെല്ലാം അടുത്തടുത്താണ്. അതിനാൽ എല്ലാം ഒറ്റയടിക്ക് ആഘോഷിക്കാൻ ബാലി അനുയോജ്യമായ സ്ഥലമായി തോന്നി എന്നാണ് ബാലി യാത്രയ്‌ക്ക് പിന്നിലെ കാരണം അമല പറഞ്ഞത്.

 

നാളുകൾക്ക് മുമ്പ് പഴനി ക്ഷേത്രം സന്ദര്‍ശിച്ച നടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. അമ്മയ്‌ക്കും സഹോദരന്റെ ഭാര്യയ്‌ക്കുമൊപ്പമായിരുന്നു കുറച്ച് നാളുകൾക്ക് മുമ്പ് താരം ക്ഷേത്ര ദര്‍ശനം നടത്തിയത്

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by