മുംബൈ: ഓഹരി മൂല്യത്തില്‍ കുതിച്ചുയര്‍ന്ന് എൽസിഡ് ഇന്‍വെസ്റ്റ്‌മെന്‍റ്സ് (Elci് Investments). വെറും 3.53 രൂപ മാത്രം വിലയുണ്ടായിരുന്ന ഈ കമ്പനിയുടെ ഓഹരി ഒറ്റ ദിവസം കൊണ്ട് 2.36 ലക്ഷം രൂപയായി ഉയര്‍ന്നു. ഈ ഓഹരിയില്‍ 10,000 രൂപ നിക്ഷേപിച്ചയാളുടെ നിക്ഷേപം 67 കോടിയായി ഉയര്‍ന്നു.
ഇതോടെ എംആര്‍എഫിനെ മറികടന്ന് രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരി ഉടമകളായി എൽസിഡ് ഇന്‍വെസ്റ്റ്‌മെന്‍റ് മാറി. ഒക്ടോബര്‍ 29 ചൊവ്വാഴ്ചയണ് കമ്പനി ഈ നേട്ടം സ്വന്തമാക്കിയത്. സെപ്തംബര്‍ 2 ശനിയാഴ്ച എൽസിഡിന്റെ ഓരോ ഓഹരിയ്‌ക്കും 2.6 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. ഓഹരി മൂല്യത്തില്‍ 66,92,535 ശതമാനത്തിന്റെ വര്‍ധനവാണ് ഒറ്റ ദിവസം രേഖപ്പെടുത്തിയത്.
ഇന്‍വെസ്റ്റ്‌മെന്‍റ് കമ്പനികളുടെയും(ഐസി) ഇന്‍വെസ്റ്റ്‌മെന്‍റ് ഹോള്‍ഡിംഗ് കമ്പനികളുടെയും(ഐഎച്ച്‌സി) മൂല്യം കണ്ടെത്തി മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ സംവിധാനം 2024 ജൂണില്‍ സെബി നിര്‍ദേശിച്ചതാണ് എല്‍സിഡ് എന്ന ഓഹരിക്ക് നേട്ടമായത്. പല ഐസികളും ഐഎച്ച്‌സികളും അവയുടെ ബുക്ക് വാല്യുവിനെക്കാള്‍ വളരെ താഴെയാണ് വ്യാപാരം ചെയ്യുന്നതെന്ന് സെബി ശ്രദ്ധിച്ചിരുന്നു. ലിക്വിഡിറ്റി, ന്യായവില കണ്ടെത്തല്‍, ഇത്തരം കമ്പനികളുടെ ഓഹരികളുടെ മൊത്തത്തിലുള്ള നിക്ഷേപക താത്പര്യം എന്നിവ മെച്ചപ്പെടുത്താന്‍ പ്രത്യേക ലേലത്തിന് സെബി ഒരു ചട്ടക്കൂട് അവതരിപ്പിച്ചു.
ബാങ്കിതര ധനകാര്യ സേവന മേഖലയിൽ നിന്നുള്ളതാണ് എൽസിഡ് ഇൻവെസ്റ്റ്മെന്റ് (BSE : 503681) എന്ന കമ്പനി. കഴിഞ്ഞ ദിവസം ബോംബെ എക്സ്ചേഞ്ചിൽ അരങ്ങേറിയ പ്രത്യേക ഓഹരി വില നിർണയ നടപടി അഥവാ സ്പെഷ്യൽ കോൾ ഓക്ഷൻ മുഖേനയാണ് എൽസിഡ് ഇൻവെസ്റ്റ്മെന്‍റ് ഓഹരിയിൽ അതിശയിപ്പിക്കുന്ന കുതിപ്പുണ്ടായി. ഒക്ടോബർ 28 വരെ കേവലം 3.53 രൂപ വിപണി വില രേഖപ്പെടുത്തിയിരുന്ന ഈ എൻബിഎഫ്സി ഓഹരി, സ്പെഷ്യൽ കോൾ ഓക്ഷൻ പൂർത്തിയായതോടെ ഒറ്റയടിക്ക് 2,36,250 രൂപയിലേക്ക് കത്തിക്കയറുകയായിരുന്നു.
ബാങ്കിംഗ് ഇതര സ്ഥാപനമായ എൽസിഡ് ഇൻവെസ്റ്റ്മെന്‍റ്സ്
റിസർവ് ബാങ്കിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബാങ്കിതര ധനകാര്യ സേവന സ്ഥാപനമാണ് (എൻബിഎഫ്സി) എൽസിഡ് ഇൻവെസ്റ്റ്മെന്‍റ്സ് ലിമിറ്റഡ്. മുംബൈ കേന്ദ്രമാക്കിയാണ് പ്രവർത്തനം. ഓഹരി, മ്യൂച്വൽഫണ്ട്, കടപ്പത്രം തുടങ്ങിയ വിവിധ ധന ആസ്തികളിൽ നിക്ഷേപം നടത്തുന്ന കമ്പനിയാണിത്. രാജ്യത്തെ ഏറ്റവും വലിയ പെയിന്‍റ് കമ്പനികളിലൊന്നായ ഏഷ്യൻ പെയിൻ്റ്സിന്റെ പ്രൊമോട്ടർമാരുടെ കൈവശമാണ് എൽസിഡ് ഇൻവെസ്റ്റ്മെന്റ്സിന്റെ 75 ശതമാനം ഓഹരികളും ഉള്ളത്.
എല്‍സിഡ് മൂല്യം ഉയര്‍ത്തിയത് ഏഷ്യന്‍ പെയിന്‍റ്സിലുള്ളനിക്ഷേപം
ഓഹരിയുടെ വിപണി വിലയേക്കാൾ വളരെയധികം ഉയർന്ന പ്രതിയോഹരി ബുക്ക് വാല്യൂ രേഖപ്പെടുത്തുന്നതാണ് എൽസിഡ് ഇൻവെസ്റ്റ്മെന്‍റ്സ് ഓഹരിയെ തികച്ചും വേറിട്ടതാക്കുന്നത്.കമ്പനിയുടെ പേരിലുള്ള ബാധ്യതകൾ കിഴിച്ചശേഷം കണക്കാക്കുന്ന ആസ്തിമൂല്യമാണ് ബുക്ക് വാല്യൂ. ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്‍റ് കമ്പനികളിലൊന്നായ ഏഷ്യൻ പെയിന്റ്സിന്റെ 2.95 ശതമാനം ഓഹരി വിഹിതം സ്വന്തമായുള്ളതാണ് എൽസിഡ് ഇൻവെസ്റ്റ്മെന്റിന് ഇത്രയധികം അന്തർലീന മൂല്യം കൈവരാൻ സഹായിക്കുന്നത്. നിലവിലെ ഏഷ്യൻ പെയിന്റ്സ് ഓഹരിയുടെ വിപണി വിലയുടെ അടിസ്ഥാനത്തിൽ എൽസിഡ് ഇൻവെസ്റ്റ്മെന്‍റിന്റെ കൈവശമുള്ള 2.95 ശതമാനം ഓഹരി വിഹിതത്തിന് 8,500 കോടി രൂപയാണ് മൂല്യം.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക