കണ്ണൂർ: രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊന്ന കേസിൽ 13 എൻഡിഎഫ് പ്രവർത്തകരെ കോടതി വെ റുതേ വിട്ടു. മൂന്നാം പ്രതി മാത്രമാണ് കുറ്റക്കാരൻ. ഇയാളുടെ ശിക്ഷ ഈ മാസം 14ന് വിധിക്കും. തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്.
ചാവശേരി സ്വദേശി മർഷൂക്കി(38)നെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. പ്രധാന സാക്ഷികളായ നാല് പേർ കൃത്യത്തിൽ ഉൾപ്പെട്ട ഒമ്പത് പ്രതികളെയും തിരിച്ചറിയുകയും കോടതിയിൽ മൊഴി നൽകുകയും ചെയ്തിരുന്നു. കേസിൽ കഴിഞ്ഞ ദിവസമാണ് വാദം പൂർത്തിയായത്. 2005 മാർച്ച് പത്തിനായിരുന്നു സംഭവം നടന്നത്. കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു അശ്വനികുമാർ. ഇരിട്ടി പയഞ്ചേരി മുക്കിൽ എത്തിയപ്പോൾ ബസിന്റെ മുൻപിലും പിറകിലും ബോംബേറുണ്ടായി. ഭീതിവിതച്ച് ഇരച്ചെത്തിയ എൻഡിഎഫ് ക്രിമിനലുകൾ ബസിൽ ഇരിക്കുകയായിരുന്ന അശ്വിനി കുമാറിനെ വെട്ടിക്കൊല്ലുകയായിരുന്നു.
കഠാരകൊണ്ട് കുത്തിയും വാളുകൊണ്ടു വെട്ടിയുമാണ് പ്രതികൾ ആക്രമണം നടത്തിയത്. എൻഡിഎഫ് ക്രിമിനലുകളിൽ 4 പേർ ബസിനുള്ളിലും മറ്റുള്ളവർ ജീപ്പിലുമെത്തിയായിരുന്നു ആക്രമണം. കൊലപാതകം നടന്ന് 15 വർഷത്തിന് ശേഷമായിരുന്നും കേസിന്റെ വിചാരണ ആരംഭിച്ചത്. 2018ൽ തുടങ്ങിയ വിചാരണ ആറുവർഷത്തോളം നീണ്ടു. കൊല നടന്ന് 19 വർഷങ്ങൾക്കൊടുവിലാണ് ഇന്ന് വിധി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക