നവീന്‍ ബാബുവിന്റെ വിധവ പറയുന്നതാണ് പലരേയും ആശ്ചര്യപ്പെടുത്തിയത്. ‘കണ്ണൂര്‍ ജില്ലാ കളക്ടറെ വിശ്വാസമില്ല. അയാള്‍ പറഞ്ഞതെല്ലാം പെരുംനുണയാണ്. ക്ഷണിക്കാത്ത ചടങ്ങിനെത്തി പി.പി. ദിവ്യ പറഞ്ഞ്പോയ ശേഷം നവീന്‍ ബാബു പറഞ്ഞതായി കളക്ടര്‍ പറഞ്ഞതെല്ലാം വിശ്വസിക്കാന്‍ കഴിയുന്നതല്ല. എനിക്ക് തെറ്റുപറ്റി എന്ന് പറയാനുള്ള അടുപ്പം കളക്ടറോട് നവീന്ബാബുവിനുണ്ടായിരുന്നില്ല. പച്ചക്കള്ളം പറഞ്ഞ കളക്ടര്‍ അരുണ്‍ കെ.വിജയനെ എങ്ങനെ വിശ്വസിക്കും’ മഞ്ജുഷ ചോദിക്കുന്നത് അതാണ്. പലകഥകളും കലക്ടര്‍ വിളമ്പി. അതെല്ലാം പരസ്പര വിരുദ്ധമാണ്. ഇത്ര ചെറുപ്പത്തില്‍ എങ്ങനെ കളക്ടര്‍ ഇങ്ങനെ പെരുമാറി. ആശ്ചര്യം തന്നെ.
എ.ഡി.എമ്മിനെതിരേ അഴിമതിയാരോപിച്ച യോഗത്തിനുശേഷം അഭിനന്ദിച്ച് കളക്ടറേറ്റിലെ ജീവനക്കാരടക്കം ഒട്ടേറെപ്പേര്‍ അഭിനന്ദിച്ചു എന്നാണ് ദിവ്യ പറഞ്ഞത്. രാത്രി ഫോണ്‍ വിളികളും സന്ദേശങ്ങളുമായി എത്തിയിരുന്നെന്ന് ദിവ്യ പറയുന്നു. അഴിമതിക്കെതിരെ ധീരമായ നിലപാടെടുത്തെന്നും പലരും പറഞ്ഞിരുന്നതായി ദിവ്യ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
എന്നാല്‍, രാവിലെ എ.ഡി.എം. മരിച്ചതോടെ അവരൊക്കെ നേരെ എതിരായി. ചിലര്‍ രാക്ഷസിയെന്നു വിളിച്ച് ആക്ഷേപിച്ചു. മറ്റു ചിലര്‍ ഫോണ്‍ബന്ധം വിച്ഛേദിച്ചു. ഇങ്ങനെ ഒട്ടേറെ അനുഭവങ്ങള്‍ നേരിട്ടതായി ദിവ്യ മൊഴി നല്കി.
കണ്ണൂര്‍ െ്രെകംബ്രാഞ്ച് ഓഫീസില്‍ പി.പി. ദിവ്യയെ അന്വേഷണസംഘം ചോദ്യംചെയ്തത് മൂന്നുമണിക്കൂറോളം. ചോദ്യങ്ങള്‍ക്ക് ആദ്യമൊക്കെ ധൈര്യപൂര്‍വം മറുപടി നല്‍കിയെങ്കിലും പിന്നീട് പല ചോദ്യങ്ങളുടെ മുന്നിലും പതറി. നവീന്‍ ബാബു മരിക്കുമെന്ന് ഒരിക്കലും കരുതിയില്ല. വിഷമമുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ കാണാമെന്നു പറഞ്ഞത് ഭീഷണിയുടെ സ്വരത്തിലായിരുന്നില്ല. ചില തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണങ്ങനെ പറഞ്ഞതെന്നു മൊഴിഞ്ഞ ദിവ്യ അക്കാര്യം വെളിപ്പെടുത്തിയില്ല.
എ.ഡി.എം. പണം വാങ്ങിച്ച കാര്യം പ്രശാന്തന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തോട് ചോദിച്ചത്. എന്നാല്‍, പണം വാങ്ങിയെന്ന് എങ്ങനെ അറിയാമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. പമ്പിന് എന്‍ഒസി നല്കുന്നതില് വലിയ താത്പര്യം എടുക്കാനുള്ള കാരണം എന്താണെന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയുണ്ടായില്ല. കളക്ടറെ വിളിച്ചിരുന്നു. യോഗത്തില്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നു. യോഗാധ്യക്ഷയുടെ സമ്മതപ്രകാരമാണ് സംസാരിച്ചത്. ചാനല്‍ വീഡിയോ ഗ്രാഫറെ വിളിച്ചു എന്നീ കാര്യങ്ങള്‍ സമ്മതിച്ചു.
കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ 15 ദിവസം ഇങ്ങനെയായിരുന്നു. ഒക്ടോബര്‍ 14 വൈകിട്ട് 4 ന് കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ പി.പി. ദിവ്യ ക്ഷണിക്കാതെ എത്തുന്നു. കളക്ടര്‍ അരുണ്‍ കെ. വിജയന്റെ സാനിധ്യത്തില്‍ നവീന്‍ ബാബുവിനെതിരേ അഴിമതിയാരോപണം ഉന്നയിക്കുന്നു. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എതിര്‍പ്പില്ലാരേഖ നല്‍കിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്ന് ആക്ഷേപിച്ചു. ബാക്കി കാര്യം രണ്ട് ദിവസത്തിനകം നല്‍കുമെന്നും പറഞ്ഞു.
5.45; യോഗത്തിനുശേഷം അവസാനഫയലുകള്‍ ഒപ്പിട്ട് നവീന്‍ ബാബു സ്വദേശമായ പത്തനംതിട്ടയിലേക്ക് പോകാനായി ഔദ്യോഗിക വാഹനത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്ക്.
6.10; റെയില്‍വേ സ്റ്റേഷനടുത്ത് മുനീശ്വരന്‍ കോവിലിനു സമീപം ഇറങ്ങി െ്രെഡവറെ പറഞ്ഞയക്കുന്നു.
ഒക്ടോബര്‍ 15 രാവിലെ 7.15.; പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ നവീന്‍ ബാബുവിനെ കണ്ടെത്തുന്നു. കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തൂങ്ങിമരിച്ചതാണോ ? കൊന്ന് കെട്ടിത്തൂക്കിയതാണോ? സംശയമുണ്ട് പരക്കെ. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുമ്പോഴോ പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോഴോ ബന്ധുക്കളെ അറിയിച്ചില്ല. മൃതദേഹത്തില്‍ കത്തൊന്നും ഇല്ലെന്ന് പോലീസ് പറയുന്നു. അതും സംശയകരമാണ്.
10.00; അസ്വാഭാവിക മരണത്തിന് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. പെട്രോള്‍ പമ്പിന് അപേക്ഷിച്ച ടി.വി. പ്രശാന്തന് മുഖ്യമന്ത്രിക്ക് നല്‍കിയതായുള്ള പരാതി പുറത്തുവരുന്നു. ഒക്ടോ. ആറിന് ക്വാര്‍ട്ടേഴ്സില്‍വെച്ച് താന്‍ 98,500 രൂപ നവീന്‍ ബാബുവിന് കൈക്കൂലിനല്‍കിയെന്ന് പറയുന്നു. നവീന്‍ ബാബുവിന്റെ സഹോദരന് അഡ്വ. കെ.പ്രവീണ്‍ ബാബു കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്കി. പ്രശാന്തിനെ പ്രതിയാക്കണമെന്ന ആവശ്യം പരിഗണിച്ചതേയില്ല.
ഒക്ടോ 16: ദിവ്യയെ ജില്ലാപഞ്ചായത്ത് അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റാന്‍ ആലോചന. പോലീസ് പത്തനംതിട്ടയിലേക്ക്. മൃതദേഹം കണ്ണൂര്‍ കളക്ടറേറ്റില്‍ കൊണ്ടുചെല്ലണമെന്ന ആവശ്യം അംഗീകരിച്ചില്ല.
ഒക്ടോ. 17: ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ദിവ്യയുടെപേരില്‍ പോലീസ് കേസെടുത്തു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് യോഗം ദിവ്യയെ മാറ്റി കെ.കെ. രത്നകുമാരിയെ ജില്ലാപഞ്ചായത്ത് അധ്യക്ഷയാക്കാന്‍ തീരുമാനിച്ചു. ദിവ്യ രാജിസന്നദ്ധത അറിയിച്ച് ജില്ലാ സെക്രട്ടറി എം.വി. ജയരാജന് കത്ത് കൈമാറി.
ഒക്ടോ. 18: തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ. യോഗത്തിന് കളക്ടര്‍ ക്ഷണിച്ചതായി ജാമ്യാപേക്ഷയില്‍ പരാമര്‍ശം.
ഒക്ടോ.19: ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടര്‍ അരുണ്‍ കെ. വിജയന് മാധ്യമങ്ങളോട്
ഒക്ടോ.20: ദിവ്യ ഒളിവില്‍ത്തന്നെ.
ഒക്ടോ.22: എ.ഡി.എമ്മിന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. ‘അന്വേഷണം ശരിയായ രീതിയില്‍ നടക്കും. അന്വേഷണത്തില്‍ ഇടപെടില്ല’.
ഒക്ടോ. 24: ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ തലശ്ശേരി സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് വാദം കേട്ടു. ഹര്‍ജി വിധിപറയാന്‍ 29ലേക്ക് മാറ്റി.
ഒക്ടോ. 25: കേസ് അന്വേഷിക്കാന്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അജിത്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം.
ഒക്ടോ. 26: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ജീവനക്കാരനായ ടി.വി. പ്രശാന്തനെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തു.
ഒക്ടോ.28: ദിവ്യ രാജി വച്ചതിനുശേഷമുള്ള ആദ്യ ഭരണസമിതി യോഗം. ദിവ്യയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. അംഗങ്ങളുടെ ബഹളം.
ഒക്ടോ. 29: രാവിലെ 11 മണി ദിവ്യക്ക് മുന്‍കൂര്‍ജാമ്യം നിഷേധിച്ച് തലശ്ശേരി സെഷന്‍സ് ജഡ്ജ് കെ.ടി. നിസാര്‍ അഹമ്മദിന്റെ വിധി.
ഉച്ചയ്ക്ക് മൂന്നുമണി; ദിവ്യ കീഴടങ്ങുന്നു, വനിതാ ജയിലില്‍ റിമാന്റില്‍. 30നാണ് ജാമ്യാപേക്ഷ നല്‍കുന്നത് നവംബര്‍ 5നാണ് ഇനി ജാമ്യാപേക്ഷ പരിഗണിക്കുക. അന്ന് ജാമ്യം കിട്ടാന്‍ ഇടയില്ല. ഏതായാലും അതുവരെ ജയില്‍വാസം ഉറപ്പ്. ജയിലില്‍ നല്ല വസ്ത്രങ്ങളും ഭക്ഷണവും കിട്ടുമെന്ന് തീര്‍ച്ച. ഏതായാലും ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ എന്നാണ് ചൊല്ല്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: