തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ശകതമായ വെല്ലുവിളി ഉയര്‍ത്തുന്ന ബി ജെ പിയെ തളയ്‌ക്കാന്‍ തന്ത്രങ്ങള്‍ തേടുന്ന ഇടതു- വലതു മുന്നണികള്‍ കൊടകര കളളപ്പണ കേസ് ബി ജെ പിക്കെതിരെ തിരിച്ചു വിടുകയാണ്. എങ്ങനെയും ബി ജെ പി മുന്നേറ്റം തടയാന്‍ വ്യാജ ആരോപണങ്ങള്‍ പടച്ചുവിടുന്നു.
ഇതിനായി സാമ്പത്തിക ക്രമക്കേടിന് ബി ജെ പി പുറത്താക്കിയ തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീശനെ വിലയ്‌ക്കെടുത്തിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവിടാന്‍ ബി ജെ പി ക്കായി എത്തിച്ച കളളപ്പണമാണ് കൊടകരയില്‍ വച്ച് കവര്‍ച്ച ചെയ്തതെന്നാണ് ആരോപണം.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇപ്പോള്‍ പുനരനേഷണം നടത്താനുളള തീരുമാനത്തിലാണ് സര്‍ക്കാര്‍. ഇതിനായി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശാനുസരണം മുഖ്യമന്ത്രി ഡി ജി പിയുമായി കൂടിക്കാഴ്ച നടത്തി തുടരനേഷണം നടത്താന്‍ ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തില്‍ ക്രമസമാധാന ചുമതലയുളള എ ഡി ജി പി മനോജ് എബ്രഹാമിന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാകും അന്വേഷണം. തിരൂര്‍ സതീശന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.
നേരത്തേ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസാണിത് എന്നതാണ് വൈരുദ്ധ്യം. എന്നാല്‍ ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ തിരൂര്‍ സതീശനെ വിലയ്‌ക്കെടുത്ത് ബി ജെ പി മുന്നേറുന്നതിനെ പിടിച്ചു കെട്ടാനുളള വൃഥാ നീക്കമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്. ഇതിന് പിന്തുണയുമായി കോണ്‍ഗ്രസുമുണ്ട്. ഇന്‍ഡി സഖ്യം ഇക്കാര്യത്തില്‍ യോജിച്ചുളള നീക്കത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: