മുംബൈ: ശിവസേന (ഏക്നാഥ് ഷിന്‍ഡെ) നേതാവ് ഷൈന എന്‍.സി.യെ ‘വിദേശച്ചരക്ക്’ എന്ന് വിളിച്ചതിന് ശിവസേന (ഉദ്ധവ് താക്കറെപക്ഷം) നേതാവും എംപിയുമായ അരവിന്ദ് സാവന്തിനെതിരെ കേസെടുത്തു. അരവിന്ദ് സാവന്ത് നടത്തിയ ലൈംഗികച്ചുവയുള്ള പരാമര്‍ശത്തിനെതിരെ ശിവസേന (ഏക്നാഥ് ഷിന്‍ഡെ) നേതാവ് ഷൈന എന്‍.സി.യുടെ നേതൃത്വത്തില്‍ ശിവസേന പ്രവര്‍ത്തകര്‍ നാഗ് പഡ പൊലീസ് സ്റ്റേഷനില്‍ എത്തി പ്രതിഷേധിച്ചു.
#WATCH | Mumbai: Shiv Sena leader Shaina NC arrives at Nagpada police station to register a complaint against Shiv Sena (UBT) leader and MP Arvind Sawant over his "imported maal" remark. pic.twitter.com/H0Zz8xTBol
— ANI (@ANI) November 1, 2024
പിന്നീട് ഷൈന എന്‍.സി. തന്നെ പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് തനിക്ക് നേരിട്ട അപമാനത്തെക്കുറിച്ച് സംസാരിക്കുകയും പരാതി നല്‍കുകയും ചെയ്തു. ഇതോടെയാണ് നാഗ് പഡ പൊലീസ് ഷൈന എന്‍.സി.യ്ക്കെതിരെ കേസെടുത്തത്.
നേരത്തെ ബിജെപി നേതാവായിരുന്ന ഷൈന എന്‍.സി. ഈയിടെ ശിവസേന (ഏകനാഥ് ഷിന്‍ഡെ) വിഭാഗത്തിലേക്ക് മാറിയിരുന്നു. “ബിജെപി സീറ്റ് നല്‍കാത്തതിനാലാണ് ഷൈന ശിവസേന (ഏകനാഥ് ഷിന്‍ഡെ) വിഭാഗത്തിലേക്ക് ഷൈന മാറിയതെന്നും ഇറക്കുമതി ചെയ്ത ചരക്ക് ഇവിടെ സ്വീകരിക്കില്ല.”- അരവിന്ദ് സാവന്ത് കഴിഞ്ഞ ദിവസം നടത്തിയ വിവാദപ്രസംഗം ഇതായിരുന്നു. ഇതോടെയാണ് തന്നെ ഇറക്കുമതി ചെയ്ത ചരക്ക് എന്ന് വിശേഷിപ്പിച്ചു എന്ന് കാട്ടി ഷൈന്‍ എന്‍.സി.യുടെ നേതൃത്വത്തില്‍ ശിവസേന (ഏകനാഥ് ഷിന്‍ഡെ) പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: