ന്യൂഡല്‍ഹി : ഡിജിറ്റല്‍ വ്യക്തി വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്ക് വന്‍ തുക പിഴ ഈടാക്കുന്ന സംവിധാനം നിലവില്‍ വരുന്നു. ഇതുസംബന്ധിച്ച ചട്ടം തയ്യാറാക്കാനുള്ള നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. ഇതോടൊപ്പം വിവര സുരക്ഷാ ബോര്‍ഡും നിലവില്‍ വരും. നിയമം പ്രാബല്യത്തില്‍ വന്ന ശേഷം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനമാണ് വിവരസുരക്ഷാ ബോര്‍ഡ്. ഡിജിറ്റല്‍ പേര്‍സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ പാസാക്കിയെങ്കിലും ഇത് സംബന്ധിച്ച ചട്ടങ്ങള്‍ രൂപീകരിച്ചിരുന്നില്ല. ഇത് സംബന്ധിച്ച വിജ്ഞാപനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സാങ്കേതിക സംവിധാനങ്ങള്‍ ആവശ്യമുണ്ട്. ഇത് ഒരുക്കുന്നതുവരെ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഇത് നടപ്പാക്കാന്‍ സമയം അനുവദിച്ചേക്കും എന്നും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: