ടെല്‍ അവീവ് :ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്‍ നേതാവ് ആയത്തൊള്ള ഖമനേയി നടത്തിയ ആഹ്വാനം നടപ്പിലാകുമോ എന്നത് കണ്ടറിയേണ്ടിവരുമെന്ന് യുദ്ധരംഗം നിരീക്ഷിക്കുന്ന വിദഗ്ധര്‍. അങ്ങിനെ നടന്നാല്‍ അത് ഇറാന്‍ എന്ന വലിയ നുണയുടെ സര്‍വ്വനാശമായിരിക്കുമെന്നും ചില നിരീക്ഷകര്‍ ഇറാന് മുന്നറിയിപ്പും നല്‍കുന്നു. ഇസ്രയേലിനെ വീണ്ടും ആക്രമിക്കുക വഴി സര്‍വ്വനാശം ക്ഷണിച്ചുവരുത്തല്ലേയെന്നാണ് ഇറാന് പലരും നല‍്കുന്ന ഉപദേശം.
ഇസ്രയേലിന് തിരിച്ചടി കൊടുത്തില്ലെങ്കില്‍ അത് ഇറാന്റെ ദൗര്‍ബല്യമായി കണക്കാക്കുമെന്നാണ് ആയത്തൊള്ള ഖമനേയിയുടെ വാദം. അതിനാല്‍ ഒരുങ്ങിയിരിക്കാനാണ് അദ്ദേഹം സൈനികമേധാവികളോട് കല്‍പിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു. ഇറാന് ഒക്ടോബര്‍ 27ന് നടത്തിയ ആക്രമണത്തില്‍ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇറാന് പഴയ സോവിയറ്റ് റഷ്യ നല്‍കിയ മൂന്ന് എസ്-300 എന്ന സംവിധാനം തകര്‍ത്തിരുന്നു. ആകെ നാല് എസ് 300 സംവിധാനമാണ് ഇറാന്റെ പക്കല്‍ ഉണ്ടായിരുന്നത്. ഒരു എസ് 300 വ്യോമപ്രതിരോധസംവിധാനം ഇസ്രയേല്‍ നേരത്തെ തകര്‍ത്തിരുന്നു.
അമേരിക്കന്‍ തെരഞ്ഞെടുപ്പ് നവമ്പര്‍ അഞ്ചിന് അവസാനിച്ചതിന് ശേഷം ഇസ്രയേലിനെ ആക്രമിക്കാനാണ് ഇറാന്‍റ നേതാവിന്റെ ആഹ്വാനം എന്നറിയുന്നു. അതിന്‍ മുന്നോടിയായി ആക്രമണം നടത്തിയാല്‍ അത് ട്രംപിന്റെ വിജയത്തില്‍ കലാശിച്ചേക്കുമെന്ന ഭയം ഇറാനുണ്ട്. കമല ഹാരിസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ ഡമോക്രാറ്റിക് പാര്‍ട്ടി വിജയിക്കണമെന്നതാണ് ആഹ്വാനം.
ഇസ്രയേലിന്റെ സൈനികകേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്താനുള്ള ആഹ്വാനമാണ് ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയി സൈനിക മേധാവിയ്‌ക്ക് നല്‍കിയിരിക്കുന്നത്. ഇത് സാധ്യമാകുമോ എന്ന് സംശയമാണ്. കാരണം ഇസ്രയേല്‍ സൈനികകേന്ദ്രങ്ങളെ കാത്തുരക്ഷിക്കാന്‍ അയേണ്‍ ഡോം പോലുള്ള മിസൈല്‍ പ്രതിരോധസംവിധാനങ്ങളുണ്ട്. ഇതിനെ ഭേദിച്ച് ഇറാന്റെ മിസൈലുകള്‍ക്ക് നാശം വിതയ്‌ക്കാന്‍ കഴിയില്ലെന്ന് കരുതുന്നു.
മാത്രമല്ല, അങ്ങിനെ ഇറാന്‍ ഒരു ആക്രമണം കൂടി നടത്തിയാല്‍ ഇസ്രയേല്‍ കൂടുതല്‍ നാശം വിതയ്‌ക്കുന്ന ആക്രമണങ്ങള്‍ അഴിച്ചുവിടും. അത് താങ്ങാന്‍ ഇറാന് കഴിഞ്ഞെന്ന് വരില്ല. ഇനിയും ആക്രമിച്ചാല്‍ ഇറാന്റെ ആണവകേന്ദ്രങ്ങളെയും എണ്ണയുല്‍പാദനകേന്ദ്രങ്ങളെയും ആക്രമിക്കുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. അങ്ങിനെയെങ്കില്‍ അത് ഇറാന്റെ സര്‍വ്വനാശത്തില്‍ കലാശിക്കുമെന്നുറപ്പ്. കാര്യങ്ങള്‍ കൈവിട്ടുപോകുംമുന്‍പ് സമാധാനം സൃഷ്ടിക്കാന്‍ യുഎസ് കിണഞ്ഞുശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി യുഎസിന്റെ രണ്ട് ഉന്നതതല പ്രതിനിധികള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ സമീപിച്ചിരുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: