പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മലയാലപ്പുഴയിലെത്തി കുടുംബത്തിന്റെ മൊഴിയെടുക്കും. നേരത്തെ കണ്ണൂര്‍ ടൗണ്‍ പൊലീസ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ, സഹോദരന്‍ പ്രവീണ്‍ ബാബു എന്നിവരുടെ മൊഴി ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയിരുന്നു.
അതേസമയം, കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തിനെയും പ്രതിചേര്‍ക്കണമെന്ന് ആവശ്യവുമായി നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ അന്വേഷണ സംഘത്തെ കാണും.ദിവ്യയുടെ ആരോപണവും തുടര്‍ന്ന് നവീന്‍ ബാബുവിന്റെ മരണത്തിനും കാരണമായത് പ്രശാന്തിന്റെ പെട്രോള്‍ പമ്പും എന്‍ഒസിയുമാണ്.
കണ്ണൂര്‍ പൊലീസില്‍ നല്‍കിയ ആദ്യ പരാതിയില്‍ പ്രശാന്തിന്റെ പേര് പ്രതിപ്പട്ടികയിലുള്‍പ്പെടുത്തണമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണം ദിവ്യയില്‍ മാത്രം ഒതുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക