കല്ലടിക്കോട്: ശിരുവാണിയുടെ പ്രകൃതിഭംഗി ഇനി സഞ്ചാരികള്‍ക്കും ആസ്വദിക്കാം. ശിരുവാണി ഇക്കോ ടൂറിസത്തിന്റെ വാതില്‍ വനംവകുപ്പ് കേരള പിറവി ദിനമായ നാളെ തുറന്നുകൊടുക്കും. രാവിലെ 9, ഉച്ചക്ക് 12, തുടര്‍ന്ന് 2.30 എന്നിങ്ങനെ മൂന്ന് ബാച്ചായാണ് പ്രവേശന സമയം നിശ്ചയിച്ചിട്ടുള്ളത്. ഇഞ്ചിക്കുന്ന് മുതല്‍ കേരളമേട് വരെ 21 കിലോമീറ്ററിലാണ് പദ്ധതി.
അഞ്ചു സീറ്റുള്ള വാഹനങ്ങള്‍ക്ക് 2000 രൂപയും, ഏഴു സീറ്റുള്ള വാഹനങ്ങള്‍ക്ക് 3000 രൂപയും, 12 സീറ്റുള്ള വാഹനങ്ങള്‍ക്ക് 5000 രൂപയും, 13 മുതല്‍ 17 സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് 6500 രൂപയുമാണ് നിരക്ക്. മറ്റു ചാര്‍ജുകളൊന്നും ഈടാക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച സമയത്തില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. ഇരുചക്രവാഹനത്തിന് പ്രവേശനമില്ല. ഇക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള ഗൈഡുകളെ മാത്രമേ ഒപ്പം അനുവദിക്കൂ. അഞ്ചു വര്‍ഷം മുന്‍പ് നിര്‍ത്തിവെച്ച സന്ദര്‍ശനാനുമതിയാണ് പുനരംഭിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ കൂടി കുന്നുകയറുന്നതോടെ സഞ്ചാരികളുടെ ഒഴുക്കാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്. ഇതോടെ കുടിയേറ്റ മേഖലയായ പാലക്കയം ശിങ്കന്‍പറയിലെ വനവാസികള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
തുടക്കം മുതല്‍ ഇരുവശത്തെ പച്ചപ്പ് നിറഞ്ഞ കാഴ്ചകള്‍, വ്യൂ പോയിന്റ്, മൃഗങ്ങള്‍, കോടമഞ്ഞ്, മഴ, പറ്റിയാര്‍പുഴ, തുരുത്തുകള്‍, വെള്ളച്ചാട്ടം, പ്രകൃതിഭംഗി നിറഞ്ഞ മേടുകള്‍ തുടങ്ങി വലിയ കാഴ്ചകളാണ് പാലക്കയം മുതല്‍ ശിരുവാണി വരെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ ശിരുവാണി കവലയില്‍ നിന്നും 10 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പാലക്കയം. ഇവിടെ നിന്ന് ദൃശ്യഭംഗിയും വളവുകളും കയറ്റങ്ങളും ആസ്വദിച്ച് 16 കിലോമീറ്റര്‍ താണ്ടിയാല്‍ ശിരുവാണിയിലെത്തും. ബുക്കിങ് നമ്പര്‍: 8547602366
പ്രതികരിക്കാൻ ഇവിടെ എഴുതുക: