തിരുവനന്തപുരം: പട്ടികവര്‍ഗക്കാരെ ആസൂത്രിതമായി മതംമാറ്റുന്നതും അവരുടെ ഭൂമി കൈയേറുന്നതും തടയണമെന്നാവശ്യപ്പെട്ട് കേന്ദ്ര പട്ടികവര്‍ഗ ക്ഷേമ സഹമന്ത്രി ദുര്‍ഗാദാസ് ഉയികെയെ സന്ദര്‍ശിച്ച് ആദിവാസി മഹാസഭ നിവേദനം നല്‍കി.
സുപ്രീംകോടതി ഉത്തരവിലെ മാനദണ്ഡങ്ങള്‍ ലംഘിച്ച് കേരളത്തില്‍ വ്യാപകമായി പട്ടികവര്‍ഗ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും വിവാഹബന്ധത്തിലേര്‍പ്പെട്ട് സംവരണ ആനുകൂല്യങ്ങള്‍ കൈക്കലാക്കുന്നതും തടയണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പട്ടികവര്‍ഗ ഭൂമി കൈയേറ്റം തടയുകയും കൈയേറിയ ഭൂമി തിരിച്ചെടുത്ത് നല്‍കുകയും വേണം. കൈയേറ്റക്കാരെയും ഒത്താശ ചെയ്യുന്ന ഉേദ്യാഗസ്ഥരേയും കണ്ടെത്തി നടപടി സ്വീകരിക്കണം.
പട്ടികവര്‍ഗ ലിസ്റ്റില്‍ അടിക്കടി പുതിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നത് നിര്‍ത്തലാക്കണമെന്നും കേന്ദ്രമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യമുന്നയിച്ചു. മലയരയ സമുദായ ആചാര്യന്‍ താമന്‍ മേട്ടൂരിന്റെ 105-ാ മത് ജന്മദിന ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ കേന്ദ്രമന്ത്രി തൊടുപുഴയില്‍ എത്തിയപ്പോഴാണ് നിവേദനം നല്‍കിയത്.
ആദിവാസി മഹാസഭ പ്രസിഡന്റ് മോഹനന്‍ ത്രിവേണി, ജനറല്‍ സെക്രട്ടറി കെ. ശശികുമാര്‍, വൈസ് പ്രസിഡന്റ് എസ്. കുട്ടപ്പന്‍ കാണി എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്. കേരളത്തില്‍ ഗോത്രസമൂഹം നേരിടുന്ന വിവിധ വിഷയങ്ങളും ചര്‍ച്ച കേന്ദ്രമന്ത്രിയുമായി ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക