ടെല്‍ അവീവ്: ഹമാസ് ഭീകരബന്ധം ആരോപിച്ച് ഐക്യരാഷ്ട്രസഭ ദുരിതാശ്വാസ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎയെ ഇസ്രയേല്‍ നിരോധിച്ചു. യുഎന്‍ആര്‍ഡബ്ല്യുഎ രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്നത് നിരോധിക്കുന്നതിനുള്ള നിയമം ഇസ്രയേല്‍ പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തോടെയാണ് പാസാക്കിയത്. 90 ദിവസത്തിനകം രാജ്യംവിട്ടുപോകുവാനാണ് യുഎന്‍ആര്‍ഡബ്ല്യുഎയോട് ഇസ്രയേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രയേലിനകത്ത് പ്രത്യേകിച്ച് കിഴക്കന്‍ ജെറുസലേം, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ ഒരു തരത്തിലുള്ള പ്രവര്‍ത്തനവും യുഎന്‍ആര്‍ഡബ്ല്യുഎ നടത്താന്‍ പാടില്ലെന്ന് വിലക്കിയിട്ടുണ്ട്.
യുഎന്‍ആര്‍ഡബ്ല്യുഎ ജീവനക്കാരില്‍ 30,000 പേര് പാലസ്തീന്‍കാരാണ്. ഇതില്‍ 15,000 പേര് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ഭീകരാക്രമണത്തില്‍ പങ്കാളികളാകണമെന്നാണ് ഇസ്രയേല്‍ പ്രതിരോധസേന (ഐഡിഎഫ്) ആരോപിക്കുന്നത്. ഇവര്‍ ഹമാസ് ഭീകരര്‍ക്ക് എല്ലാ സഹയവും ചെയ്യുന്നുണ്ട്.
ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരനാണ് യുഎന്‍ആര്‍ഡബ്ല്യുഎ അംഗമായ മുഹമ്മദ് അബു അട്ടാവിയെന്ന് ഐഡിഎഫ് വ്യക്തമാക്കിയിരുന്നു. 2022 ജൂലൈ മുതല്‍ ഇയാള്‍ ഹമാസിന്റെ ബ്യുറേയ്ജി ബറ്റാലിയന് കമാന്‍ഡറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് അബു അട്ടാവി കൊല്ലപ്പെട്ടകാര്യം യുഎന്‍ആര്‍ഡബ്ല്യുഎ സ്ഥിരീകരിച്ചു. യുഎന്‍ആര്‍ഡബ്ല്യുഎയില്‍ പ്രവര്‍ത്തിക്കുന്ന അട്ടാവി ഉള്‍പ്പെടെയുള്ള 190 ഭീകരരുടെ ലിസ്റ്റ് കഴിഞ്ഞ ജൂലൈയില്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാന്‍ യുഎന്‍ആര്‍ഡബ്ല്യുഎ തയാറായിരുന്നില്ല. അട്ടാവി ഒരു ഡ്രൈവറായിട്ടാണ് ജോലി നോക്കുന്നതെന്നായിരുന്നു ഏജന്‍സിയുടെ നിലപാട്.
അതേസമയം യുഎന്‍ആര്‍ഡബ്ല്യുഎയെ നിരോധിച്ച ഇസ്രയേലിന്റെ തീരുമാനം സ്വീകാര്യമല്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറസ് പറഞ്ഞു. കീഴ്വഴക്കമില്ലാത്ത നടപടിയാണിതെന്നും പാലസ്തീനുള്ള കൂട്ടായ ശിക്ഷയാണിതെന്നും യുഎന്‍ആര്‍ഡബ്ല്യുഎ തലവന്‍ ഫിലിപ്പി ലാസറിനി പറഞ്ഞു. സംഭവത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേലിനെതിരായ ആക്രമണം നടത്തിയതില്‍ ഹമാസിനെതിരെ ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: